KeralaNews

ആറന്മുള വിമാനത്താവള പദ്ധതി നടപ്പാക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രിയുടെ ഉറപ്പു ലഭിച്ചു; കുമ്മനം

ന്യൂഡൽഹി:ആറന്‍മുളയില്‍ ജനതാല്‍പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു.പദ്ധതിയുടെ പാരിസ്ഥിതിക പഠനത്തിന് വീണ്ടും അനുമതി നല്‍കിയ വിദഗ്ധസമിതി നടപടിയുടെ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷനും ആറന്‍മുളയിലെ ജനകീയ സമരത്തിന്റെ നായകനുമായ കുമ്മനം രാജശേഖരന്റെ ഇടപെടല്‍.പ്രദേശവാസികളുടെ താല്‍പര്യം സംരക്ഷിച്ച് മാത്രമേ ആറന്‍മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുവെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ധവെ ഉറപ്പു നൽകിയതായാണ് ബിജെപി പ്രസിഡന്റ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ആറന്മുള പദ്ധതിക്ക് നല്‍കിയ അനുമതിയാണ് നിരവധി തവണ കേന്ദ്രം തടഞ്ഞിട്ടും വീണ്ടും പദ്ധതി ഉയര്‍ന്നു വരാന്‍ കാരണമെന്ന് കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.പദ്ധതിക്കെതിരെ പരാതി നല്‍കിയ തന്റെ വാദങ്ങള്‍ കേള്‍ക്കാനോ നേരിട്ട് പരാതി ശേഖരിക്കാനോ തയ്യാറാകാതെ പാരിസ്ഥിതികാഘാതത്തെക്കുറിച്ചുളള പഠനത്തിന് അനുമതി നല്‍കിയ വിദഗ്ധസമിതിയുടെ നടപടി ദുരൂഹമാണെന്നും കുമ്മനം ആരോപിച്ചു.

ഹരിത ട്രൈബ്യൂണലും ഹൈക്കോടതിയും സുപ്രീം കോടതിയും വിമാനത്താവളത്തിന് എതിരെ നിലപാടെടുത്തിട്ടും അനുമതിക്കായി കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും സമീപിച്ചതില്‍ ദുരൂഹതയുണ്ടെന്നും കുമ്മനം ആരോപിച്ചു.കോടികള്‍ മുടക്കിയ ഓഹരി ഉടമകളെ പ്രീതിപ്പെടുത്താനുള്ള കെജിഎസിന്റെ വിഫല ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ വ്യവസായ മേഖലയായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും പിന്‍വലിക്കണം. സ്ഥലം മിച്ചഭൂമിയായി വിജ്ഞാപനം ചെയ്യുന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാന സര്‍ക്കാരിന് തന്നെ പദ്ധതി എന്നെന്നേക്കുമായി തടയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.kumm

shortlink

Related Articles

Post Your Comments

Related Articles


Back to top button