NewsSports

ഒടുവില്‍ മാരക്കാനയില്‍ത്തന്നെ കാനറികള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പ്!

റിയോ ഡി ജനീറോ: റിയോയിൽ ചരിത്ര വിജയത്തോടെ ബ്രസീലിന് സ്വര്‍ണം .മരക്കാനയിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ 5-4നായിരുന്നു ബ്രസീൽ വിജയം കരസ്ഥമാക്കിയത്.നെയ്‌മെറുടത്ത അവസാന പെനാല്‍റ്റി ജർമനിയുടെ വലയിൽ മുത്തമിട്ടതോടെ ബ്രസീല്‍ ഒളിമ്പിക്‌സ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കുകയായിരുന്നു.

2014 ലെ ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിയോടേറ്റ 7-1ന്റെ ഞെട്ടിക്കുന്ന തോല്‍വിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ബ്രസീലിന്റെ വിജയം.കളിയുടെ തുടക്കം മുതൽ നിരവധി അവസരങ്ങള്‍ ബ്രസീലിന് തുറന്നു കിട്ടിയെങ്കിലും ഇരുപത്തേഴാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത് നെയ്മറെടുത്ത മനോഹരമായ ആദ്യ ഫ്രീകിക്കിനൊടുവിൽ ജര്‍മനി ക്യാപ്റ്റന്‍ മാക്‌സിമില്ല്യന്‍ അമ്പത്തൊമ്പതാം മിനിറ്റിൽ ഗോൾ അടിച്ചു.പിന്നീട് ഇരുടീമുകളും വിജയ ഗോളിനായി പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. അവസാനം അനിവാര്യമായ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button