KeralaNews

അസ്ലംവധം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തയുടനെ ഉണ്ടായ സര്‍ക്കാര്‍ നടപടി വിവാദമാകുന്നു

നാദാപുരം: തൂണേരിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അസ്ലമിനെ വധിച്ച കേസന്വേഷിക്കുന്ന നാദാപുരം എ.എസ്.പി. ആര്‍. കറുപ്പസ്വാമിയെ സ്ഥലംമാറ്റിയ നടപടി വിവാദത്തിലേക്ക് .സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് കേസന്വേഷണ ചുമതലയുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയ നടപടി ഉണ്ടായിരിക്കുന്നത്.പകരം  നാദാപുരം ഡിവൈ.എസ്.പി.യായി കെ. ഇസ്മായിലിനെ ആണ്  നിയമിച്ചിട്ടുള്ളത് .എന്നാൽ കറുപ്പസ്വാമിക്ക് പകരം കെ ഇസ്മായേലിന് ഇതുവരെ  നിയമനം നല്‍കിയിട്ടില്ല.കൊലപാതകസംഘത്തിന് കാര്‍ വാടകയ്ക്കുനല്‍കിയ നിധിനെ പത്തു ദിവസത്തിനുശേഷം പോലീസ് പിടികൂടിയിരുന്നു. നിധിനെ ഒളിവില്‍ താമസിപ്പിച്ച കാസര്‍കോട് ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളത്തിനെയും പിടികൂടിയിരുന്നു.

അനിലിനെതിരെ കേസെടുത്തത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ശക്തമായ അതൃപ്തിക്കിടയാക്കിയിരുന്നു. എന്നാല്‍, സമ്മർദ്ദത്തിന് വഴങ്ങാതെ കേസെടുക്കാനായിരുന്നു എ.എസ്.പി.യുടെ നിര്‍ദേശം. കൊലപാതകവിവരം അറിയാതെയാണ് അനില്‍, നിധിനെ ഒളിവില്‍ താമസിപ്പിച്ചതെന്നായിരുന്നു ഉന്നത പോലീസ് കേന്ദ്രങ്ങളുടെ പ്രചാരണം.പ്രതിക്ക് എളുപ്പം ജാമ്യം ലഭിക്കാനുള്ള നടപടിയും ചില പോലീസുകാരുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. കൊലപാതകക്കേസിലെ യഥാർത്ഥ  പ്രതികളെ ഒഴിവാക്കി പകരം മറ്റുചിലരെ ഹാജരാക്കാനുള്ള നീക്കംനടക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു .പ്രധാനപ്രതികളുടെ അറസ്റ്റ് അനിശ്ചിതമായി വൈകുന്നതിനിടയില്‍ കേസന്വേഷണത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച എ.എസ്.പി.യെ സ്ഥലംമാറ്റിയത് ശരിയല്ലെന്ന അഭിപ്രായം ഭരണകക്ഷിയില്‍നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ്സും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button