NewsInternational

ആകാശത്ത് വിമാനങ്ങളുടെ കൂട്ടിയിടി

അലാസ്ക: അമേരിക്കയിലെ അലാസ്ക സംസ്ഥാനത്ത് ആകാശത്ത് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു.അപകടമുണ്ടായത് റഷ്യന്‍ മിഷനിലെ ഒറ്റപ്പെട്ട മേഖലയിലാണ് . ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് സൂചന. രണ്ട് കൊമേഴ്സ്യല്‍ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.

പ്രദേശിക എയര്‍ലൈന്‍സ് കമ്പനിയായ ഹഗെലാന്‍ഡ് ഏവിയേഷന്‍റെ സെസ്സ്നയിലെ മൂന്ന് യാത്രക്കാരും വിനോദസഞ്ചാര കമ്പനിയായ റെന്‍ഫ്രോ അലാസ്കന്‍ അഡ്വഞ്ചേഴ്സിലെ രണ്ട് യാത്രക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് അലാസ്ക നാഷണല്‍ ഗാര്‍ഡ് അറിയിച്ചു. ആകാശമധ്യേയുള്ള കൂട്ടിയിടികള്‍ അമേരിക്കയില്‍ അപൂര്‍വ്വമാണ്. പൈലറ്റുമാരുടെ അശ്രദ്ധയാകാം അപകടകാരണമെന്ന് കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button