Uncategorized

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് സൗദി രാജാവിന്റെ നേരിട്ടുള്ള ആതിഥേയത്വം സ്വീകരിയ്ക്കാനുള്ള ഭാഗ്യം ആയിരത്തിയഞ്ഞൂറോളം ഹാജിമാര്‍ക്ക്

ജിദ്ദ : വിവിധ രാജ്യങ്ങളില്‍ നിന്നായി ഏകദേശം 1500 ഓളം ഹാജിമാര്‍ക്കു വേണ്ടി സൗദി രാജാവ് ആതിഥേയനാകുന്നു. ഇതില്‍ ആയിരത്തോളം പേര്‍ പലസ്തീനികളാണ്. തെരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേര്‍ക്കാണ് രാജാവിന്റെ അതിഥികളായി സൗദിയിലെത്തി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ സൗദി രാജാവ് അവസരം ഒരുക്കുന്നത്. ഈ വര്‍ഷം വിവിധ രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 1400 ഓളം ഹാജിമാര്‍ക്കാണ് രാജാവ് ആതിഥേയനാകുന്നത്. ഇതിനു പുറമെയാണ് പുതിയ പ്രഖ്യാപനം രാജാവ് നടത്തിയിരിക്കുന്നത്. സൗദി എന്നും പലസ്തീനിലെ ജനങ്ങളോടപ്പമാണെന്ന വലിയ ഒരു സന്ദേശം കൈമാറുക എന്നതാണ് തീരുമാനത്തിന് പിന്നിലെന്ന് വിലയിരുത്തുന്നു.

പലസ്തീനിലെ ഇസ്ലാമിക ചരിത്രത്തിന്റെ അടയാളമായ ബൈത്തുല്‍ മുഖദ്ദസിന്റെ സംരക്ഷണത്തിനും പലസ്തീന്‍ ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി രാജ്യം എന്നു സന്നദ്ധമാണെന്ന് സൗദി രാജാവിന്റെ ഹജ്ജ് കാര്യ മേധാവി ശൈഖ് സാലിഹ് ആലുശൈഖ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button