Kerala

കണ്ണൂരില്‍ വീണ്ടും സ്‌ഫോടനം: 10 വയസുകാരന് പരിക്കേറ്റു; യുവാവിന് ഗുരുതരപരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ വീണ്ടും സ്‌ഫോടനം. കണ്ണൂരിലെ ഇരിട്ടി പാലപ്പുഴയിലും സ്‌ഫോടനം നടന്നു. ഇരു സ്‌ഫോടനത്തില്‍ ഒരു യുവാവിനും 10 വയസുകാരനും പരിക്കേറ്റു.

പാനൂരിലെ ആള്‍പാര്‍പ്പില്ലാത്ത വീടിനു സമീപമാണ് സ്ഫോടനമുണ്ടായത്. വലിയപറമ്പത്ത് ചന്ദ്രന്റെ മകന്‍ ദേവനന്ദനു പരുക്കേറ്റത്. രാവിലെ ഇരിട്ടി പാലപ്പുഴയില്‍ പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് അബ്ദുള്‍ റസാക്കിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

പതിവായി വര്‍ഗീയ പ്രചാരണവും കൊലവിളിയും നടത്തുന്ന സോഷ്യല്‍മീഡിയാ ഗ്രൂപ്പും ഇവിടത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുണ്ട്. സംഘപരിവാര്‍ പാലപ്പുഴ എന്നപേരിലാണ് ഫേസ്ബുക്കില്‍ ഇവരുടെ പേജും ഗ്രൂപ്പുമുള്ളത്. കഴിഞ്ഞമാസം ഇരുപതിന് കണ്ണൂര്‍ കോട്ടയംപൊയിലില്‍ ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. കോട്ടയംപൊയിലില്‍ കോലാക്കാവിന് സമീപം പൊന്നമ്പത്തു വീട്ടില്‍ ദീക്ഷിത്താ(24)ണു മരിച്ചത്. ദീക്ഷിതിന്റെ വീട്ടിലെ ഏണിമുറിയിലായിരുന്നു സ്ഫോടനം.

shortlink

Post Your Comments


Back to top button