Kerala

വര്‍ഗീയവിഷം ചീറ്റി സലഫി പണ്ഡിതന്‍ (AUDIO)

കോഴിക്കോട് ● വര്‍ഗീയ പരാമര്‍ശങ്ങളോടെ സലഫി പണ്ഡിതന്‍ ഷംസുദീന്‍ പാലത്ത് രംഗത്ത്. മറ്റ് മത വിശ്വാസികളോട് ചിരിക്കുക പോലും ചെയ്യരുതെന്ന പരാമര്‍ശമാണ് ഷംസുദീന്‍ പാലത്ത് ഉന്നയിക്കുന്നത്. 2014 ല്‍ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്വന്തം സ്ഥാപനങ്ങളില്‍ പോലും അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്താന്‍ പാടില്ലെന്ന് അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

അന്യമതസ്ഥരുടെ കലണ്ടര്‍ ഉപയോഗിക്കരുത്. മറ്റ് മതസ്ഥരെ സ്‌നേഹിക്കാനും അവരോട് ആത്മബന്ധം പുലര്‍ത്താനോ പാടില്ല. വിനോദ യാത്രയ്ക്ക് വേണ്ടി കാഫിറുകളുടെ സ്ഥലങ്ങളില്‍ പോകരുത്. ഇവരെ പ്രൈവറ്റ് സെക്രട്ടറിയായി കൂട്ടാനും കൊള്ളില്ല. എന്തു സംഭവിച്ചാലും മരിക്കാന്‍ കിടന്നാല്‍ പോലും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യരുതെന്ന് ഷംസുദീന്‍ പാലത്ത് പറയുന്നു.

മറ്റ് മതസ്ഥരോട് സ്നേഹം പുലര്‍ത്തിയാല്‍ അവരെ ഏകദൈവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ലെന്നും പാലത്ത് പറയുന്നു. അവരോട് വെറുപ്പോടെ പെരുമാറണം. വെറുപ്പ് മാറണമെങ്കില്‍ അവര്‍ നമ്മുടെ വിശ്വാസത്തിലേക്ക് വരണം. വെറുപ്പ് കാണിച്ച് അവരെ ഇസ്ലാം മതവിശ്വാസത്തിലേക്ക് ആകര്‍ഷിക്കണമെന്നും പാലത്ത് പറഞ്ഞു.

shortlink

Post Your Comments


Back to top button