India

വാട്ട്‌സ്ആപ്പ് തര്‍ക്കം കലാശിച്ചത് കത്തി കുത്തില്‍

മുംബൈ : വാട്ട്‌സ്ആപ്പ് തര്‍ക്കം കലാശിച്ചത് കത്തി കുത്തില്‍. ശ്രേയസ് നാവാല്‍ക്കര്‍ (21) എന്ന യുവാവിനെയാണ് വാട്ട്‌സ്ആപ്പിലെ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇയാളുടെ സുഹൃത്തായ മനീഷ് ഷാ (26) എന്നയാളാണ് കുത്തിയത്.

മുംബൈയിലെ ഗ്രാന്റ് റോഡില്‍ നാസ് സിനിമാ കോംമ്പൗണ്ടില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വാട്ട്‌സ്ആപ്പില്‍ ശ്രേയസ് പരിഹസിച്ചതില്‍ പ്രകോപിതനായാണ് മനീഷ് നവാല്‍ക്കറെ കുത്തിയത്. മനീഷും നവാല്‍ക്കറും ബോണ്ട് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ഈ ഗ്രൂപ്പില്‍ നടന്ന ചാറ്റാണ് അക്രമത്തില്‍ കലാശിച്ചത്.

വയറ്റില്‍ അഞ്ച് ഇഞ്ച് ആഴത്തില്‍ കുത്തേറ്റ നവാല്‍ക്കര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വാട്‌സ്ആപ്പിലെ തര്‍ക്കം അക്രമത്തില്‍ കലാശിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button