International

റെക്കോര്‍ഡ് സ്ഥാപിച്ച് ബഹിരാകാശ യാത്രികന്‍

വാഷിംഗ്ടണ്‍ : റെക്കോര്‍ഡ് സ്ഥാപിച്ച് ബഹിരാകാശ യാത്രികന്‍. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച അമേരിക്കന്‍ ബഹിരാകാശയാത്രികന്‍ എന്ന റെക്കോര്‍ഡാണ് വിസ്‌കണ്‍സിന്‍ സ്വദേശിയായ ജെഫ് വില്യംസിന് സ്വന്തമാക്കിയത്. 172 ദിവസമാണ് ജെഫ് ബഹിരാകാശത്ത് താമസിച്ചത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിസിന്റെ ഒലെഗ് സ്‌ക്രിപോച്ക, അലെക്‌സി ഒവ്ചിനിന്‍ എന്നിവരോടൊപ്പമാണ് ജെഫ് തിരികെ ഭൂമിയിലെത്തിയത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും മൂന്ന് മണിക്കൂറിന് ശേഷമായിരുന്നു ഇവര്‍ ഇറങ്ങിയത്. നാല് ബഹിരാകാശയാത്രകളില്‍ നിന്നായി ആകെ 534 ദിവസവും 2 മണിക്കൂറുമാണ് ജെഫ് ഭൂമിയില്‍ നിന്ന് വിട്ടു നിന്നത്. ഇദ്ദേഹത്തിന്റെ തിരിച്ചു വരവോടെ 48മത്തെ പര്യവേഷണം ഔദ്യോഗികമായി അവസാനിച്ചു. എന്നാല്‍ 49മത്തെ പര്യവേഷണം ആരംഭിക്കുകയും ചെയ്തു. തന്റെ ജീവിതത്തിലെ സുപ്രധാന സമയമായിരുന്നു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേതെന്ന് തിരിച്ചെത്തിയ ശേഷം ജെഫ് പറഞ്ഞു. സ്‌റ്റേഷന്‍ കമാന്‍ഡര്‍ എന്ന നിലയിലുള്ള ജെഫിന്റെ അധ്വാനത്തെ അഭിനന്ദിക്കുന്നതായി 49മത്തെ പര്യവേഷണത്തിന്റെ കമാന്‍ഡര്‍ ആന്റണി ഇവാനിഷിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button