NewsLife Style

ഉറക്കത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി അറിയാം

തലച്ചോറിന് ഉണർവും, അവബോധവും ശരിയായ മൂഡും നൽകുന്ന ഒന്നാണ് ഉറക്കം. എന്നാൽ പലരും ഗുരുതരമായ ഉറക്ക പ്രശ്നങ്ങൾ അനുഭവിക്കുന്നു. ഉറക്കത്തിനു ഉത്ക്കണ്ഠയും, സമ്മർദ്ദവും തടസ്സം സൃഷ്ടിക്കുന്നു. മറ്റു ചില പ്രശ്നങ്ങളായ കൂർക്കം വലി, ഉറക്കത്തിലെ നടത്തം എന്നിവയും ഉറക്കം ഇല്ലാതാകും. കാലിലെ പ്രശ്നങ്ങളും, പല്ലുകടിയും ഉറക്കത്തിനു തടസ്സമുണ്ടാക്കുന്ന മറ്റു ചില കാരണങ്ങളാണ്. ഉറക്കമില്ലാത്ത രാത്രികൾ ഓഫീസിലും സ്‌കൂളിലും പ്രശ്നങ്ങൾ സൃഷ്ടിക്കും. ഉറക്കക്കുറവ് ഉള്ളവർക്ക് ഹൃദ്രോഗം, ഹൃദയ സ്പന്ദനത്തിൽ വ്യത്യാസം, ഉയർന്ന രക്തസമ്മർദ്ദം, സ്ട്രോക്ക്, പ്രമേഹം, അമിതവണ്ണം എന്നിവ ഉണ്ടാകാൻ സാധ്യത ഏറെയാണ്.

രാവിലെ അലാറം അടിക്കുമ്പോൾ സ്‌നൂസ് ബട്ടൺ അമർത്താതിരിക്കാൻ ശ്രമിക്കുക. അധികം കിട്ടുന്ന ആ 10 മിനിട്ടു നിങ്ങൾക്ക് യാതൊരു പ്രയോജനവും തരുന്നില്ല. പകരം ഉറക്കത്തിനു തടസ്സം ഉണ്ടാകുന്നതുമൂലം നിങ്ങൾ കൂടുതൽ ക്ഷീണിക്കുന്നു. 30 മിനിറ്റിൽ ശരീരത്തിന് ഉന്മേഷം കിട്ടാനായുള്ള ചെറിയ ഉറക്കം ക്രമീകരിക്കുക. നീണ്ട ഉറക്കം തടസ്സം ഉണ്ടാക്കും. ഉറക്കത്തിനും ശരിയായ സമയം ക്രമീകരിക്കുക. ഉറങ്ങുന്നതും ഉണരുന്നതും എന്നും ഒരേ സമയത്താകുക. ഉച്ച ഭക്ഷണത്തിനു ശേഷം കഫീൻ ഒഴിവാക്കുന്നത് രാത്രി നന്നായി ഉറങ്ങാൻ സഹായിക്കും. കിടക്കുന്നതിനു മുൻപ് മദ്യം, പഞ്ചസാര എന്നിവ ഒഴിവാക്കുക. ഇവ നിങ്ങളുടെ ശരീരത്തിൽ പ്രവർത്തിച്ചു ഉറക്കത്തിനു തടസ്സം ഉണ്ടാക്കും. ഇരുണ്ട മുറിയിൽ ഉറങ്ങുക. ഉറങ്ങാൻ പോകുന്നതിനു മുൻപ് ആ ദിവസത്തെ വിഷമങ്ങളും സമ്മർദ്ദവും ഒഴിവാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button