India

പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി രാജ്‌നാഥ്‌സിങ്

ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ ഉറിയില്‍ നടന്ന ഭീകരാക്രമണത്തെക്കുറിച്ച് വിശകലനം ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിന് ശേഷമാണ് രാജ്‌നാഥ് സിങ് ട്വിറ്ററിലൂടെ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. കശ്മീരിലെ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ ഞായറാഴ്ച രാവിലെ ഉണ്ടായ ഭീകരാക്രമണത്തില്‍ 17 ജവാന്മാരാണ് കൊല്ലപ്പെട്ടത്. സമീപ കാലത്ത് രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇതെന്നും ആഭ്യന്തരമന്ത്രാലയം വിലയിരുത്തി.

പാകിസ്താന്‍ ഭീകരരാഷ്ട്രമാണ്, തീവ്രവാദികളെയും ഭീകരസംഘടനകളേയും സഹായിക്കുന്ന നിലപാടാണ് പാകിസ്താനുളളതെന്നും ആ രാജ്യത്തെ ഒറ്റപ്പെടുത്തണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. മികച്ച പരിശീലനം ലഭിച്ച ആയുധധാരികളായ പാക്ഭീകരരാണ് ആക്രമണത്തിന് പിന്നില്‍. ആക്രണത്തെ തുടര്‍ന്ന് രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കെല്ലാം ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീകരാക്രമണത്തെ തുടര്‍ന്ന് തന്റെ റഷ്യന്‍ യാത്ര നീട്ടിവെച്ചതായും രാജ്‌നാഥ് സിങ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button