NewsLife Style

സ്ട്രെച്ച് മാര്‍ക്ക് തടയാന്‍ ഇതാ ഗൃഹവൈദ്യം

മൂന്ന് കാരണങ്ങള്‍ മൂലമാണ് സ്‌ട്രെച്ച് മാര്‍ക്ക് ഉണ്ടാകുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍, ഗര്‍ഭകാലത്ത് ചര്‍മത്തിന് ഉണ്ടാകുന്ന വലിച്ചില്‍, വണ്ണം പെട്ടെന്ന് കുറയുക. തുടക്കത്തിലെ ശ്രദ്ധിച്ചാല്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാം.

1. പാല്‍പ്പാട ഉപയോഗിച്ച് ദിവസവും മസാജ് ചെയ്യുക.
വിരലുകള്‍ സ്‌ട്രെച്ച് മാര്‍ക്കില്‍ വട്ടത്തില്‍ ചലിപ്പിക്കണം. ഇത് മൂന്നു മാസക്കാലം ചെയ്യണം.

2. സിങ്ക് അടങ്ങിയ ആഹാരം ഉപയോഗിക്കുക. മാതളനാരങ്ങ, തണ്ണിമത്തന്‍, മത്തങ്ങ, ഇലക്കറികള്‍, ഇവയിലെല്ലാം സിങ്ക് അടങ്ങിയിട്ടുണ്ട്.

3. കറ്റാര്‍ വാഴ നീര് ദിവസവും പുരട്ടുന്നത് മാര്‍ക്ക് മാറാന്‍ സഹായിക്കും.

4. മില്‍ക്ക് ക്രീം അടങ്ങിയ സോപ്പ് ഉപയോഗിക്കുക.

5. ധാരാളം ശുദ്ധ ജലം കുടിക്കുന്നതും സ്‌ട്രെച്ച് മാര്‍ക്ക് മാറാന്‍ സഹായിക്കും.

shortlink

Post Your Comments


Back to top button