International

പാക് അധീന കാശ്മീരിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചു

ഇസ്ലാമാബാദ് : പാക് അധീന കാശ്മീരിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ചു. ജമ്മു കാശ്മീരിലെ ഉറിയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പ്രത്യാക്രമണം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പാക് അധീന കാശ്മീരിലേക്കുള്ള വിമാന സര്‍വീസ് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് നിറുത്തി വെച്ചത്. അതേസമയം, വിമാന സര്‍വീസ് നിറുത്തിയതിന് പി.ഐ.എ കാരണമൊന്നും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ ഗില്‍ജിത്, സ്‌ക്ര്‍ദു എന്നിവിടങ്ങളിലേക്കും ഖൈബര്‍പക്-തുഖ്‌വ പ്രവിശ്യയിലെ ചിത്രാളിലേക്കുമുള്ള സര്‍വീസുകളാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിറുത്തിയതെന്ന പി.ഐ.എ വക്താവ് അറിയിച്ചു. അതേസമയം, അതിര്‍ത്തിയില്‍ പാക് യുദ്ധവിമാനങ്ങള്‍ ജാഗ്രത പാലിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button