NewsInternational

അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് കടലില്‍ മുങ്ങി 30 ഓളം പേര്‍ മരിച്ചു

കെയ്റോ: ആഫ്രിക്കന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി. ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുമായി യൂറോപ്പിലേക്ക് വന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. 30-ഓളം പേര്‍ മുങ്ങി മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മെഡിറ്ററേനിയന്‍ കടലില്‍ ഈജിപ്ഷ്യന്‍ നഗരമായ അലക്‌സാണ്ട്രിയക്ക് സമീപമായാണ് അപകടമുണ്ടായത്. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

ബോട്ടിൽ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കടലില്‍ നിന്നും 155-ഓളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ടില്‍ ഏകദേശം 600-ഓളം പേര്‍ ഉണ്ടായിരുന്നു. ലിബിയയില്‍ നിന്നും വീടും മറ്റ് രേഖകളും നഷ്ടപ്പെട്ട ആയിരങ്ങളാണ് യൂറോപ്പിലേക്ക് മെഡിറ്ററേനിയന്‍ കടല്‍ വഴി കടക്കുന്നത്. നിരവധി തവണ മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ത്ഥികളേയും വഹിച്ചുള്ള ബോട്ട് മുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇതുവഴിയുള്ള അഭയാര്‍ത്ഥികളുടെ വരവ് ശക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button