NewsInternational

ഭീഷണി ഉയർത്തുന്ന രാജ്യത്തെ പ്രതിരോധിക്കും: ആണവായുധപരീക്ഷണങ്ങളുമായി ഉത്തരകൊറിയ

യുണൈറ്റഡ് നേഷന്‍സ്:ആണവായുധങ്ങൾ വികസിപ്പിക്കുന്നത് സ്വന്തം ആവശ്യത്തിന് മാത്രമാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ. യു.എന്‍ പൊതുസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആണവശേഷി വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും എങ്കിൽ മാത്രമേ അമേരിക്ക ഉയർത്തുന്ന ഭീഷണിയെ നേരിടാൻ സാധിക്കുകയുള്ളുവെന്നും റി യോങ് ഹോ വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്കും ജനങ്ങളുടെ സമാധാനത്തിനും ആണവായുധം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ വിലക്കും പ്രതിരോധങ്ങളും മറികടന്ന് ഉത്തരകൊറിയ കഴിഞ്ഞ ദിവസം ആണവ പരീക്ഷണം നടത്തിയിരുന്നു. തങ്ങൾ ആണവപരീക്ഷണം നടത്താൻ കാരണം അമേരിക്കയാണെന്ന് ഉത്തരകൊറിയ സ്ഥാനപതി കിം ജോങ് ഉന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button