NewsInternational

ഇന്ത്യയെ അനുകൂലിക്കുന്ന ബലൂച് നേതാവിനെ തടവിലാക്കാന്‍ പാക്-ശ്രമം

ഇന്ത്യയില്‍ രാഷ്ട്രീയഅഭയത്തിനായി അപേക്ഷിച്ചിരിക്കുന്ന ബലൂച് നേതാവ് ബ്രഹുംദാഗ് ബുഗ്തിയെ തങ്ങളുടെ കസ്റ്റഡിയില്‍ കിട്ടാന്‍ ഇന്‍റര്‍പോളിനെ സമീപിക്കുമെന്ന് പാകിസ്ഥാന്‍.

പ്രമുഖ പാക്-മാദ്ധ്യമമായ എക്സ്പ്രസ് ട്രിബ്യൂണിനോട് പാക് ഇന്‍റീരിയര്‍ മിനിസ്റ്റര്‍ നിസാര്‍ അലി ഖാന്‍ പറഞ്ഞതാണ് ഇക്കാര്യം. ബുഗ്തിക്ക് ഇന്ത്യ അഭയം നല്‍കിയാല്‍ അത് തീവ്രവാദത്തെ പിന്തുണയ്ക്കലാകും എന്ന മുന്നറിയിപ്പും പാകിസ്ഥാന്‍ നല്‍കിയിരുന്നു.

പാകിസ്ഥാന്‍ വേട്ടയാടുന്ന ബലൂച് നേതാക്കന്മാരില്‍ ഒരാളായ ബുഗ്തി സ്വിറ്റ്സര്‍ലന്‍ഡിലാണ് ഇപ്പോള്‍ കഴിയുന്നത്. സ്വിസ്സ് നയതന്ത്രനഗരമായ ജെനീവയിലെ ഇന്ത്യന്‍ എംബസിയിലാണ് രാഷ്ട്രീയഅഭയം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അപേക്ഷ ബുഗ്തി ഈ ചൊവ്വാഴ്ച സമര്‍പ്പിച്ചത്. ന്യൂഡല്‍ഹി തന്‍റെ അപേക്ഷ പരിഗണിച്ച് അഭയാര്‍ത്ഥിത്വം അംഗീകരിക്കും എന്ന ശുഭാപ്തിവിശ്വാസവും ബുഗ്തി പ്രകടിപ്പിച്ചു.

2010-ല്‍ പാകിസ്ഥാന്‍റെ കണ്ണുവെട്ടിച്ച് അഫ്ഗാനിസ്ഥാന്‍ വഴി ജനീവയിലേക്ക് രക്ഷപെടാന്‍ ബുഗ്തിയെ സഹായിച്ചത് ഇന്ത്യയാണെന്നും പാകിസ്ഥാന്‍ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button