NewsIndia

കബഡി കളിയ്ക്കാൻ പാകിസ്ഥാന് പഞ്ചാബിന്റെ ക്ഷണം

ചണ്ഡീഗഡ്:പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ നിലനിൽക്കെ പാകിസ്ഥാനെ കബഡി മത്സരത്തിന് ക്ഷണിച്ച് പഞ്ചാബ്. പഞ്ചാബ് കബഡി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആറാമത് ലോക കബഡി ചാമ്പ്യന്‍ഷിപ്പിലേക്കാണ് പാകിസ്ഥാനെ ക്ഷണിച്ചിരിക്കുന്നത്.

രണ്ടര മാസം മുൻപാണ് മത്സരത്തിന് ക്ഷണിച്ച് പാകിസ്ഥാന് കത്തയച്ചത്. നിലവിലുള്ള സാഹചര്യത്തിൽ ഇന്ത്യ ഗവണ്മെന്റ് പാകിസ്ഥാൻ താരങ്ങൾക്ക് വിസ അനുവദിക്കാൻ സാധ്യതയില്ലെന്നും അതിനാൽ ക്ഷണം പിൻവലിക്കില്ലെന്നും കബഡി അസോസിയേഷന്‍ പ്രസിഡന്റ് സിക്കന്ദര്‍ മലൂക്ക വ്യക്തമാക്കി. നവംബര്‍ മൂന്നു മുതല്‍ 17 വരെയാണ് പഞ്ചാബില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ കബഡി കപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button