India

ഇത്തവണ പാക്കിസ്ഥാന്‍ കരുതിയിരുന്നോളൂ.. റഷ്യന്‍ ആയുധങ്ങളുമായി ഇന്ത്യ

ന്യൂഡല്‍ഹി: ഇത്തവണ ഇന്ത്യയ്ക്ക് പിഴയ്ക്കില്ല, എല്ലാ സജ്ജീകരണങ്ങളുമായി ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞു. പാക്കിസ്ഥാനെതിരെ ഇനിയൊരു യുദ്ധമുണ്ടായാല്‍ അത്യാധുനിക ആയുധങ്ങളും പോര്‍വിമാനങ്ങളുമാണ് ഇന്ത്യ ഉപയോഗിക്കുക. റഷ്യന്‍ ആയുധങ്ങളാണ് ഇന്ത്യയുടെ കൈവശമുള്ളത്.

പാക്കിസ്ഥാനുമായുള്ള യുദ്ധങ്ങളിലെല്ലാം ഇന്ത്യയ്ക്ക് സഹായത്തിനായി റഷ്യന്‍ നിര്‍മിത ആയുധങ്ങളുണ്ടായിരുന്നു. ഇത്തവണ കുറച്ചുകൂടി ആക്രമണ വീര്യം കൂടിയ ആയുധങ്ങള്‍ ഇറക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

1. ഐഎന്‍എസ് വിക്രമാദിത്യ
ഉഗ്രശേഷിയുള്ള യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ. 44,000 ടണ്‍ എയര്‍ക്രാഫ്റ്റുകളെ വഹിക്കാന്‍ ശേഷിയുള്ള കപ്പലാണിത്. 500 ടണ്‍ ഭാരവും 284 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുണ്ട് ഈ കപ്പലിന്. മിഗ് 29 യുദ്ധവിമാനങ്ങള്‍, സീ കിങ് ഹെലികോപ്ടറുകള്‍ തുടങ്ങിയവയ്ക്ക് പറന്നുയരാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍ കപ്പലില്‍ ഒരുക്കിയിട്ടുണ്ട്. നാവികര്‍ക്ക് 45 ദിവസംവരെ കടലില്‍ കഴിയാവുന്നതാണ്. 15,000 കോടി രൂപ മുടക്കിയാണ് ഇന്ത്യ ഐഎന്‍എസ് വിക്രമാദിത്യയെ ഇറക്കുന്നത്.

പാക്കിസ്ഥാന്റെ എല്ലാ നീക്കങ്ങളും തടയാന്‍ ഈ ഒരൊറ്റ കപ്പലിനാകും. പാക്കിസ്ഥാനിലേക്ക് കടല്‍മാര്‍ഗമുള്ള ഗതാഗതം പൂര്‍ണമായും തടയാനാകും. പാക്കിസ്ഥാന്റെ തീരദേശ നഗരങ്ങള്‍ പെട്ടെന്ന് ആക്രമിക്കാനും സാധിക്കും. 36 പോര്‍ വിമാനങ്ങള്‍ക്ക് ഒരേസമയം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന സജ്ജീകരണങ്ങളും കപ്പലിലുണ്ട്.

Vikramaditya

25,000 കിലോമീറ്ററാണ് ഈ കപ്പലിന്റെ പരിധി. ഒരു കൊച്ചുനഗരം തന്നെ ഈ കപ്പലിലുണ്ടെന്ന് പറയാം. സോവിയറ്റ് നാവികസേനയ്ക്കു വേണ്ടി 1978ല്‍ നിര്‍മാണം തുടങ്ങിയ ഈ കപ്പല്‍ 1987ല്‍ ആണു കമ്മിഷന്‍ ചെയ്തത്. 2004 ജനുവരി 20നാണ് കപ്പല്‍ വാങ്ങാന്‍ ഇന്ത്യ കരാര്‍ ഒപ്പിട്ടത്. കപ്പലിന് 22 നിലകളാണുള്ളത്. പ്രൊപ്പല്ലറുകള്‍ നാലെണ്ണം. ഒരേസമയം 1600 ആളുകള്‍ ജോലി ചെയ്യാം. 18 മെഗാവാട്ട് വൈദ്യുതിയാണ് ഇതിനു വേണ്ടത്. നാല് എകെ 630, സിഐഡബ്ല്യുഎസ് എന്നീ പീരങ്കികളും, ബാരക്ക്1, ബാരക്ക് 8 എന്നീ മിസൈലുകളും വഹിക്കാന്‍ ഐഎന്‍എസ് വിക്രമാദിത്യയ്ക്ക് ശേഷിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button