KeralaNews

മദ്യഉപഭോഗത്തില്‍ തെക്കന്‍സംസ്ഥാനങ്ങള്‍ക്കിടയിലെ കേരളത്തിന്‍റെ സ്ഥാനം വെളിപ്പെടുത്തി ഏക്‌സൈസ് മന്ത്രി!

തിരുവനന്തപുരം:കേരളം തമിഴ്‌നാട്, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യ ഉപഭോഗത്തിൽ കേരളം പിന്നിലെന്ന് വെളിപ്പെടുത്തൽ.മന്ത്രി ടി.പി.രാമകൃഷ്‌ണൻ ആണ് നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തിൽ 3.34 കോടി ജനങ്ങൾക്ക് 306 ഔട്ട്‌ലെറ്റുകളുള്ളപ്പോൾ തമിഴ്‌നാട്ടിൽ ഏഴു കോടിക്ക് 6,000 ഔട്ട്‌ലെറ്റുകളും കർണാടകയിൽ ആറു കോടിക്ക് 8,734 ഉം ആന്ധ്രയിൽ എട്ടു കോടിക്ക് 6,505 ഔട്ട്‌ലെറ്റുകളുമാണുള്ളത്.ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വിൽപ്പനയിൽ കുറവു വന്നതായും, എന്നാൽ ബിയറിന്റെ വിൽപ്പനയിൽ ഗണ്യമായ വർധനയുണ്ടായതായും മന്ത്രി പറയുകയുണ്ടായി.

നിലവിലുള്ള മദ്യനയം നടപ്പാക്കിയശേഷം ലഹരിമരുന്നു ദുരുപയോഗ നിയമപ്രകാരമുള്ള എക്‌സൈസ് വകുപ്പ് എടുക്കുന്ന കേസുകൾ വർധിച്ചിട്ടുണ്ടെന്ന് എം.എം.മണിയുടെ ചോദ്യത്തിനും മന്ത്രി മറുപടി പറയുകയുണ്ടായി.2013ൽ 793 കേസും 2014 ൽ 970 കേസുകളുമാണു റജിസ്റ്റർ ചെയ്‌തത്. ഈ വർഷം ഓഗസ്‌റ്റ് വരെ 1,789 കേസുകൾ റജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 947 കേസുകളും ,പാൻമസാല വിൽപനയുമായി ബന്ധപ്പെട്ട് 3,448 പേർക്കെതിര‌െ എക്സൈസ് നിയമ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button