NewsIndia

വിമാനയാത്ര മുടങ്ങാന്‍ കാരണമായത് ഉണക്കത്തേങ്ങ

ന്യൂഡല്‍ഹി: ഗള്‍ഫിലേക്ക് പോകാനായി എത്തിയ യുവതിയുടെ ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ ബാഗിലേ ഉണക്ക തേങ്ങകണ്ട് നടുങ്ങി. ബോംബെന്ന തെറ്റിദ്ധാരണയും സംശയവും പരന്നതോടെ ഇവരുടെ യാത്ര മുടങ്ങി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് നാസീഷ ബീഗം എന്ന യുവതിയുടെ ബാഗിലെ ഉണക്ക തേങ്ങകള്‍ സുരക്ഷാ ഭീഷണി പരത്തിയത്. അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയതോടെ യുവതിയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും യാത്ര മുടങ്ങി.
മുസ്ലീം യുവതിയായ തന്റെ പേരു കണ്ടപ്പോൾ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതായി യുവതി പറഞ്ഞു. നിങ്ങള്‍ കശ്മീരില്‍ നിന്നാണോ വരുന്നത്, എന്തിനാണ് സൗദിയിലേക്ക് പോകുന്നത് തുടങ്ങി അലോസരപ്പെടുത്തുന്ന വിധത്തില്‍ അധികൃതര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്ന് നാസീഷ പറഞ്ഞു. അമേരിക്കയിലെ വിമാനത്താവളത്തിൽ മുസ്ലീം നാമധാരികളായവരെ പലപ്പോഴും തടയുകയും വിമാനത്തിൽ നിന്നും ഇറക്കുകയും ചെയ്ത ധാരാളം സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇത് ആദ്യമാണ്‌.
ഇവര്‍ക്ക് സൗദി അറേബ്യയിലേക്ക് പോകേണ്ടിയിരുന്നത് ജെറ്റ് എയര്‍വേസിലായിരുന്നു. രാവിലെ 10.30ന് പുറപ്പെടുന്ന വിമാനത്തിനായി സമയത്തുതന്നെ ഇവര്‍ വിമാനത്താവളത്തില്‍ എത്തി. ബോര്‍ഡിംഗ് പാസ് ലഭിച്ച് അകത്തുകയറിയ തന്റെ ലഗ്ഗേജ് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ വിശദമായി പരിശോധിച്ചു. ഇതിനിടെ വിമാനം പുറപ്പെടുകയും ചെയ്തുവെന്ന് യുവതി പറയുന്നു.
യുവതിയുടെ യാത്ര തടസ്സപ്പെട്ടുവെങ്കിലും താമസസൗകര്യവും പിറ്റേന്നുള്ള വിമാനത്തില്‍ യാത്രയും വാഗ്ദാനം ചെയ്തിരുന്നുവെന്ന് ജെറ്റ് എയര്‍വേസ് വക്താവ് അറിയിച്ചു. എന്നാല്‍ അധികൃതര്‍ നുണ പറയുകയാണെന്ന് ബീഗം പറയുന്നു. തനിക്ക് അടുത്ത വിമാനത്തില്‍ യാത്ര വാഗ്ദാനം ചെയ്തുവെങ്കിലും അവര്‍ അനുവദിച്ചിരുന്നില്ല. കുട്ടികളുടെ മുന്നില്‍ വച്ച് തന്നെ മാനസികമായി പീഡിപ്പിച്ചു. തന്റെ കൂടെ പതിനൊന്നും ഒന്‍പതും വയസ്സും, മൂന്നു മാസവും പ്രായമുള്ള കുട്ടികളും ഉണ്ടായിരുന്നു. ഈ സമയം വിശന്ന് അവശരായ കുട്ടികള്‍ കരയുകയായിരുന്നുവെന്നും ബീഗം പറയുന്നു. വിമാനത്താവളത്തിലെ ഒരു ജീവനക്കാരന്റെ ഫോണ്‍ വാങ്ങിയാണ് തനിക്ക് വീട്ടിലേക്ക് വിളിച്ച് കാര്യം പറയേണ്ടി വന്നതെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button