International

പാക് ഭീകര നേതാക്കള്‍ക്കെതിരെ പാക് പത്രം

ഇസ്ലാമാബാദ് : തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനും ജമാഅത്തുദ്ദവ നേതാവ് ഹാഫിസ് സയീദിനുമെതിരെ നടപടി എടുക്കാന്‍ മടിക്കുന്ന പാകിസ്താനെ ചോദ്യം ചെയ്ത് പാക് പ്രമുഖ പത്രം രംഗത്ത്. പ്രമുഖ പാക് ദിനപത്രം ദി നാഷനാണ് തങ്ങളുടെ മുഖപ്രസംഗത്തില്‍ സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. എങ്ങനെ സുഹൃത്തുക്കളെയും സഖ്യകക്ഷികളെയും നഷ്ടപ്പെടുത്താമെന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് പാക് സര്‍ക്കാരിനെ രൂക്ഷമായി കുറ്റപ്പെടുത്തുന്നത്.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അറിഞ്ഞിട്ടും നിസംഗത തുടരുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയാണ് പത്രം രംഗത്ത് വന്നത്. ഇത്തരം തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മാധ്യമങ്ങളെ ജോലി ചെയ്യാന്‍ പഠിപ്പിക്കുകയാണ് സര്‍ക്കാരെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. 2008ലെ മുംബൈ ആക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഹാഫിസ് സയീദ് പാക് സൈന്യത്തിന്റെ സംരക്ഷണയിലാണെന്ന ഇന്ത്യയുടെ ആരോപണത്തെ ന്യായീകരിക്കുന്നതാണ് സര്‍ക്കാരിന്റെ നടപടിയെന്നും വിമര്‍ശനമുണ്ട്.

ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും സൈനിക നേതൃത്വവും സര്‍ക്കാറും നടപടിയെടുക്കാന്‍ മടിക്കുകയാണെന്നും പത്രം ആരോപിക്കുന്നു.
സൈനിക മേധാവിയും സര്‍ക്കാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനായ സിറില്‍ അല്‍മേദിയക്ക് വിദേശ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സര്‍ക്കാറിനെ കടന്നാക്രമിച്ച് പാകിസ്താനിലെ മറ്റൊരു പ്രമുഖ പത്രം രംഗത്ത് വന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button