KeralaNews

കേരളം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്

 

ഇടുക്കി : കേരളം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക്. കടുത്ത വൈദ്യുതി പ്രതിസന്ധിയുടെ സൂചന നല്‍കി ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടിയിലെ ഏറ്റവും താഴ്ന്ന  രണ്ടാമത്തെ ജലനിരപ്പാണ് ഇടുക്കി അണക്കെട്ടില്‍ ഇപ്പോഴുള്ളത്. തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം ചതിച്ചതോടെ ജില്ലയിലെ മറ്റ് ഡാമുകളിലും വെള്ളം ക്രമാതീതമായി കുറഞ്ഞു.
2349.62 അടിയാണ്ഇടുക്കി അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 അടികുറവ്. 2012നുശേഷം ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്. 2401 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നിലവിലുള്ള വെള്ളം സംഭരണശേഷിയുടെ നാല്‍പത്തിയഞ്ച് ശതമാനം മാത്രമാണ്. അതായത് പകുതിയില്‍ താഴെ. 978.223 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ഡാമില്‍ ഇനി അവശേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button