KeralaNews

ട്രെയിനിൽ സൗജന്യ യാത്ര എന്തിന്? റെയില്‍വേ മന്ത്രിയോട് ജനങ്ങള്‍

കൊച്ചി:റെയിവേ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ട്രെയിനിൽ സൗജന്യ യാത്ര അനുവദിക്കുന്നതെന്തിനെന്ന ചോദ്യവുമായി പൊതുജനങ്ങൾ.റയിൽവേയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചെലവ് കുറക്കാനുമുള്ള മാർഗ്ഗ നിർദ്ദേശം റയിൽവേ ജീവനക്കാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും റയിൽവേ മന്ത്രി സുരേഷ്പ്രഭു തേടിയിരുന്നു.ഈ സാഹചര്യത്തിലാണ് പൊതുജനങ്ങൾ ഇത്തരമൊരു ചോദ്യം ഉന്നയിച്ചത്.

എം.പി.മാർ എം.എൽ.എ.മാർ റയിൽവേ ജീവനക്കാർ തുടങ്ങിയവരുടെ സൗജന്യ യാത്ര നിർത്തലാക്കണമെന്നാണ് പൊതുജനാഭിപ്രായം.ജനപ്രതിനിധികൾക്കും ജീവനക്കാർക്കും മെച്ചപ്പെട്ട ശമ്പളമാണ് ലഭിക്കുന്നത്.പിന്നെ എന്തിന് സൗജന്യ യാത്ര അനുവദിക്കണമെന്നാണ് പൊതുജനത്തിന്റെ ചോദ്യം.കൂടാതെ ടിക്കറ്റില്ലാത്ത ഇത്തരം യാത്രകൾ തടയണമെന്നാണ് ജീവനക്കാരുടെ നിർദ്ദേശം.ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസലിൽ നിന്ന് വൈദ്യുതീയിലേക്ക് മാറണമെന്നും ഘട്ടം ഘട്ടമായി മുഴുവൻ റയിൽവേ ലൈനുകളും വൈദ്യുതീകരിക്കണമെന്നുമുള്ള നിർദ്ദേശങ്ങളും ഇതിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്.എന്നാൽ അഴിമതിയിലൂടെ വരുമാനം ചോരുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നുണ്ടെങ്കിലുംഏതെല്ലാം മേഖലയിലാണ് അത് നടക്കുന്നതെന്ന് വ്യക്തമല്ലെന്നും അധികൃതർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button