NewsIndiaInternational

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ടീം ഇന്ത്യ

മലേഷ്യ:ഏഷ്യൻ ചാമ്പ്യൻസ് ഹോക്കിയിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചു സ്‌കോർ 3-2 എന്ന നിലയിലാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. സൈനികര്‍ക്കുവേണ്ടി പാക്ക് ടീമിനെ തോല്‍പിക്കുമെന്ന് മലയാളിയായ ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി.ആര്‍.ശ്രീജേഷ് രാജ്യത്തിന് നല്‍കിയ വാക്കു പാലിച്ചു. ഇതോടെ, മൂന്നു മല്‍സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. രണ്ടു മല്‍സരങ്ങള്‍ തോറ്റ പാക്കിസ്ഥാന്‍ മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പൊരുതിക്കളിച്ച പാക്കിസ്ഥാനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തുവിട്ടത്.

 

അതിര്‍ത്തിയില്‍ ജീവന്‍ ബലിയര്‍പ്പിക്കുന്ന നമ്മുടെ സൈനികരെ തോല്‍വിയിലൂടെ നിരാശപ്പെടുത്താന്‍ ഞങ്ങള്‍ക്കാവില്ല എന്ന് മല്‍സരത്തിന് മുന്‍പേ പ്രഖ്യാപിച്ച ശ്രീജേഷും സംഘവും, ഈ വാക്കുകള്‍ അക്ഷരംപ്രതി പാലിച്ചാണ് പാക്കിസ്ഥാനെ തകര്‍ത്തുവിട്ടത്. ഒരുഘട്ടത്തില്‍ 2-1ന് പിന്നിലായിപ്പോയ ഇന്ത്യ പിന്നീട് രണ്ടു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് വിജയപീഠത്തിലേറിയത്.നിലവില്‍ ലോകറാങ്കിങ്ങില്‍ ആറാം റാങ്കുകാരാണ് ഇന്ത്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button