Latest NewsNewsSports

ഇനി ഹോക്കിയുടെ ചരിത്രവും പഠിക്കാം, എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഉടൻ ഹോക്കി ചരിത്രം ഉൾപ്പെടുത്തും

ഒഡീഷയിലെ ഭുവനേശ്വർ, റൂർക്കല എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക

ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കിയുടെ ചരിത്രത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അവസരമൊരുക്കാനൊരുങ്ങി കേന്ദ്രം. റിപ്പോർട്ടുകൾ പ്രകാരം, എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഇന്ത്യൻ ഹോക്കിയുടെ ചരിത്രവും ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് അറിയിച്ചത്. പുസ്തകത്തിൽ ഒഡീഷയുടെ ഹോക്കി ചരിത്രവും, രണ്ട് ലോകകപ്പുകളുടെ ആതിഥേയത്വവും ഉൾപ്പെടുത്തുന്നതാണ്.

പാഠപുസ്തകങ്ങളിൽ ഹോക്കി ചരിത്രം ഉൾപ്പെടുന്നതിനോടൊപ്പം, രാജ്യത്ത് ഒളിമ്പ്യന്മാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയും പ്രവർത്തിക്കണമെന്ന് ധർമേന്ദ്ര പ്രധാൻ അറിയിച്ചിട്ടുണ്ട്. 2023 ജനുവരിയിൽ 13- ന് പുരുഷ ഹോക്കി ലോകകപ്പിനാണ് തിരി തെളിയുന്നത്. ഒഡീഷയിലെ ഭുവനേശ്വർ, റൂർക്കല എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഡിഫൻഡർ ഹെർമൻ പ്രീത് സിംഗാണ്.

Also Read: ഭർത്താവിനെ ഭയപ്പെടുത്താൻ ആത്മഹത്യാ നാടകം നടത്തിയ ​ഗർഭിണിയായ യുവതിയുടെ നില ​ഗുരുതരം: ഗർഭസ്ഥ ശിശു മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button