Latest NewsNewsHockeySports

ഹോക്കി ലോകകപ്പ് 2023: മത്സരക്രമം പുറത്തുവിട്ടു, ഇന്ത്യ മരണ ഗ്രൂപ്പിൽ

മുംബൈ: 2023 ഹോക്കി ലോകകപ്പിന്റെ മത്സരക്രമം പുറത്തുവിട്ടു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13ന് റൂർക്കേലയിലെ ബിസ മുണ്ട സ്റ്റേഡിയത്തിൽ ആരംഭിക്കും. സ്പെയിനാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ എതിരാളി.

ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ 2016 ഒളിമ്പിക്സ് സ്വർണമെഡൽ ജേതാക്കളായ അർജന്റീന, ദക്ഷിണാഫ്രിക്കയെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 44 മത്സരങ്ങളാണുള്ളത്. ഫൈനൽ ജനുവരി 29നാണ് നടക്കുക. ഭുവനേശ്വറാണ് ഫൈനലിന് വേദിയാകുന്നത്.

ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. ഇന്ത്യയെക്കൂടാതെ ശക്തരായ സ്പെയിൻ, ഇംഗ്ലണ്ട്, വെയ്ൽസ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിലുള്ളത്. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ആതിഥേയർ വെയിൽസിനെ നേരിടും.

ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യൻ ടീമിനെ ഡിഫൻഡർ ഹർമൻ പ്രീത് സിങ് നയിക്കും. പരിചയസമ്പന്നനായ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് വല കാക്കും.

Read Also:- ദിവസവും കഴിക്കാം ഒരു പിടി വാൾനട്സ്; അറിയാം ഈ ഗുണങ്ങള്‍…

ഇന്ത്യൻ ഹോക്കി ടീം
ഗോൾകീപ്പർമാർ: പിആർ ശ്രീജേഷ്, കൃഷൻ ബഹദൂർ പഥക്.

ഡിഫൻഡർമാർ: ജർമൻപ്രീത് സിംഗ്, സുരേന്ദർ കുമാർ, ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), വരുൺ കുമാർ, അമിത് രോഹിദാസ് (വൈസ് ക്യാപ്റ്റൻ), നിലം സഞ്ജീപ് എക്സെസ്.

മിഡ്ഫീൽഡർമാർ: മൻപ്രീത് സിംഗ്, ഹാർദിക് സിംഗ്, നീലകണ്ഠ ശർമ്മ, ഷംഷേർ സിംഗ്, വിവേക് സാഗർ പ്രസാദ്, ആകാശ്ദീപ് സിംഗ്.

ഫോർവേഡുകൾ: മന്ദീപ് സിംഗ്, ലളിത് കുമാർ ഉപാധ്യായ, അഭിഷേക്, സുഖ്ജീത് സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button