Latest NewsNewsHockeySports

ഹോക്കി ലോകകപ്പ് 2023: ഇന്ത്യ ഗ്രൂപ്പ് ഡിയില്‍

ഭുവനേശ്വര്‍: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ജനുവരി 13ന് തുടക്കമാകും. ഒഡീഷയിലെ ഭുവനേശ്വറും റൂര്‍ക്കലയുമാണ് ലോക പോരാട്ടത്തിന് വേദിയാകുന്നത്. ഇന്ത്യ ഗ്രൂപ്പ് ഡിയിലാണ് മത്സരിക്കുന്നത്. ഇന്ത്യയെ കൂടാതെ സ്‌പെയിന്‍, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നീ ടീമുകളാണ് ഗ്രൂപ്പ് ഡിയിലുള്ളത്. ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ സ്‌പെയിനാണ് എതിരാളി. റൂര്‍ക്കലയിലെ ബിസ്ര മുണ്ട സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ആതിഥേയര്‍ വെയ്ല്‍സിനെ നേരിടും.

Read Also: പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹിയില്‍ യുവതി കാറിനടിയില്‍ പെട്ട് മരിക്കാനിടയായ സംഭവത്തില്‍ വഴിത്തിരിവ്

ലോകകപ്പ് ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യന്‍ ടീമിനെ ഡിഫന്‍ഡര്‍ ഹര്‍മന്‍ പ്രീത് സിങ് നയിക്കും. പരിചയസമ്പന്നനായ മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന്റെ നാലാംലോകകപ്പാണ്.

ഇന്ത്യന്‍ ഹോക്കി ടീം

ഗോള്‍കീപ്പര്‍മാര്‍: പിആര്‍ ശ്രീജേഷ്, കൃഷന്‍ ബഹദൂര്‍ പഥക്.
ഡിഫന്‍ഡര്‍മാര്‍: ജര്‍മന്‍പ്രീത് സിംഗ്, സുരേന്ദര്‍ കുമാര്‍, ഹര്‍മന്‍പ്രീത് സിംഗ് (ക്യാപ്റ്റന്‍), വരുണ്‍ കുമാര്‍, അമിത് രോഹിദാസ് (വൈസ് ക്യാപ്റ്റന്‍), നിലം സഞ്ജീപ് എക്‌സെസ്.
മിഡ്ഫീല്‍ഡര്‍മാര്‍: മന്‍പ്രീത് സിംഗ്, ഹാര്‍ദിക് സിംഗ്, നീലകണ്ഠ ശര്‍മ്മ, ഷംഷേര്‍ സിംഗ്, വിവേക് സാഗര്‍ പ്രസാദ്, ആകാശ്ദീപ് സിംഗ്.
ഫോര്‍വേഡുകള്‍: മന്ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യായ, അഭിഷേക്, സുഖ്ജീത് സിംഗ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button