KeralaNews

എച്ച്‌ഐവി ബാധിതര്‍ അറിഞ്ഞു കൊണ്ട് ലൈംഗീക വൃത്തി ചെയ്യുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൊല്ലം: തങ്ങള്‍ എച്ച്‌ഐവി ബാധിതരാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പലരും ലൈംഗീക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി ലൈംഗീക തൊഴിലാളി. മറ്റു നിവൃത്തിയില്ലാത്തത് കൊണ്ടാണ് താന്‍ ഇത്തരം പ്രവൃത്തി ചെയ്യുന്നതെന്നു ലൈംഗീക തൊഴിലാളിയായ യുവാവ് പറയുന്നു.ഒറ്റപ്പെടുത്തുന്ന സമൂഹത്തോടു കടപ്പാടും ബാധ്യതയുമില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ വാദം. സ്വവര്‍ഗാനുരാഗികളായ ലൈംഗീക തൊഴിലാളികളിലാണ് താരതമ്യേന കൂടുതല്‍ രോഗബാധ ഉള്ളത്.തനിക്കെവിടെയും നീതി കിട്ടിയിട്ടില്ലെന്നും എച്ച്‌ഐവി ബാധിതനായിട്ടും ലൈംഗിക വൃത്തിയിലേര്‍പ്പെടാന്‍ നിര്‍ബന്ധിതനാവുകയാണെന്നുമാണു യുവാവ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പുനരധിവാസ പ്രവര്‍ത്തനങ്ങളൊന്നുമില്ല.എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല.അവഗണനയില്‍ പ്രതിഷേധിച്ചാണു പലരും അറിഞ്ഞുകൊണ്ടു രോഗം പടര്‍ത്തുന്നതെന്നും താനുമായി ബന്ധപ്പെട്ടിട്ടുള്ള പലര്‍ക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും യുവാവ് പറഞ്ഞു.രോഗം ബാധിച്ചവര്‍ക്കു പലതരം ആരോഗ്യമാനസിക പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. സ്ത്രീ ലൈംഗികത്തൊ!ഴിലാളികളില്‍ പലര്‍ക്കും രോഗം ബാധിച്ചത് അവരുടെ ഭര്‍ത്താക്കന്‍മാരില്‍നിന്നുതന്നെയാണ്.എയ്ഡ്‌സ് പ്രതിരോധത്തിനു കോടിക്കണക്കിനു രൂപ ചെലവ!ഴിക്കുന്നുണ്ടെന്നു പറയുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം രോഗികള്‍ക്കും യാതൊരു പുനരധിവാസമോ സഹായമോ ലഭിക്കുന്നില്ല. അവരുടെ കുടുംബത്തിന് ജീവിക്കാന്‍ ക!ഴിയാത്ത സാഹചര്യമുണ്ടാകുന്നു. തങ്ങള്‍ക്കു രോഗമില്ലെന്നു പറഞ്ഞാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്.

സെക്‌സാണ് വലിയതെന്നും പകരുന്നവര്‍ക്കു പകരട്ടെ എന്നുമൊക്കെ പലപ്പോ!ഴും ചിന്തിക്കാറുണ്ട്. ഞാന്‍ എല്ലാവര്‍ക്കും രോഗം നല്‍കും. ഞാന്‍ ഈ സമൂഹത്തെ വെറുക്കുന്നു.യുവാവ് വെളിപ്പെടുത്തി.ചികിത്സ നടത്തുന്നുണ്ടെങ്കിലും സമൂഹത്തില്‍നിന്നു നേരിടേണ്ടിവന്ന അവഗണനമൂലം ഇയാളുടെ മാനസിക നില താളം തെറ്റിയനിലയിലാണ് ഇപ്പോള്‍ ജീവിക്കുന്നത്. പലപ്പോ!ഴും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു സുരക്ഷിതമാര്‍ഗങ്ങള്‍ സ്വീകരിച്ചല്ലെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.ഇയാള്‍ക്കു മാനസിക നില താളം തെറ്റിയിരിക്കുകയാണെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ ക!ഴിയില്ലെന്നുമായിരുന്നു എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അധികാരികളുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button