International

യുദ്ധവിമാനം പറത്തി കിം ജോങ് ഉന്‍; വീഡിയോ വൈറല്‍

പ്യോങ്യോങ്: ഗുണ്ടായിസം കൊണ്ടും വിചിത്രമായ നടപടികള്‍ കൊണ്ടും വിവാദങ്ങളില്‍ പെടുന്ന ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ യുദ്ധവിമാനവും പറത്തി. ജനങ്ങളെ കൊന്നു തള്ളാന്‍ പോലും ഒട്ടും മടിയില്ലാത്ത ഭരണാധികാരിയാണ് കിം ജോങ് ഉന്‍. യുദ്ധത്തില്‍ തനിക്കുള്ള കഴിവാണ് ഉന്‍ ഇപ്പോള്‍ തെളിയിച്ചിരിക്കുന്നത്.

ഉന്നിന്റെ അഭ്യാസ പ്രകടനങ്ങള്‍ കാണിക്കുന്ന വീഡിയോ ഇതിനോടകം വൈറലായി. കിം ജോങ് ഉന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം വെടിവയ്ക്കുകയും മിസൈല്‍ ആക്രമണം പരിശോധിക്കുകയും യുദ്ധവിമാനം പറത്തുകയുമെല്ലാം ചെയ്യുന്നുണ്ട്. ഒരു മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് പുറത്തുവിട്ടത്. കിം ജോങ് ഉന്നിന്റെ സാഹസങ്ങളെന്നാണ് ഈ വീഡിയോയെ വിശേഷിപ്പിക്കുന്നത്.

തോക്ക് കയ്യില്‍ വാങ്ങി ഒരു ഭയവുമില്ലാതെ വെടിവെക്കുകയും, മിസൈലുകള്‍ തൊടുത്തു വിടുകയുമാണ്. ഉന്‍ വിമാനം നിയന്ത്രിക്കുന്നതും വീഡിയോയില്‍ കാണാം. നാവികര്‍ക്കൊപ്പം കപ്പലില്‍ കിം ജോങ് ഉന്‍ യാത്ര ചെയ്യുന്നതും ഉണ്ട്. എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button