NewsIndia

മോദി സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് ബലൂച് വിമോചന പോരാളി നൈല ഖദ്രി ഇന്ത്യയില്‍

മുംബൈ: ” ഇന്ത്യയിലെ മുൻ സർക്കാരുകൾ തങ്ങളെ ഏറെ നിരാശപെടുത്തിയെന്ന്” ബലൂചിസ്ഥാൻ നേതാവ് നേല ഖദ്രി ബലോച്. മുംബൈയിലെ പ്രസ് ക്ലബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലായിരുന്നു ഖദ്രിയുടെ പ്രസ്താവന. “നിലവിലെ സർക്കാർ മികച്ചതാണ് തങ്ങളെ പിന്തുണച്ച നരേന്ദ്ര മോദിയോട് നന്ദി രേഖപെടുത്തുന്നു” എന്നും ഖദ്രി പറഞ്ഞു.

“സ്വാതന്ത്ര്യത്തിന് ഏതു രീതിയിലും പോരാടും വേണ്ടി വന്നാൽ ആയുധങ്ങൾ ഉപയോഗിക്കാൻ തയാറാണ്. പാകിസ്ഥാൻ ബലൂചിസ്ഥാനെതിരെ രാസായുധങ്ങൾ പ്രയോഗിക്കുന്നു,സ്ത്രീകളെ തട്ടികൊണ്ട്‌ പോയി ബലാത്സംഗം ചെയുന്നു,കുട്ടികളെ കൊലപ്പെടുത്തുന്നു” എന്നും ഖദ്രി പറഞ്ഞു. “ചൈനയുടെ വരവ് പീഡനങ്ങൾ വർദ്ധിപ്പിച്ചതായും” ഖദ്രി അഭിപ്രായപ്പെട്ടു.

“ഞങ്ങൾ പാകിസ്താനികളല്ല ബലൂചിസ്ഥാനിൽ പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തുമ്പോൾ ഐക്യ രാഷ്ട്രസഭ എവിടെ ആയിരുന്നു എന്നും,ബലൂചിസ്ഥാനിലെ കലാപങ്ങൾ ആഭ്യന്തര പ്രശ്നമാണെന്ന് പാകിസ്ഥാൻ ഒരിക്കലും പറഞ്ഞിട്ടില്ല ” എന്നും ഖദ്രി ചൂണ്ടി കാട്ടി.

“ഇന്ത്യ അല്ലാതെ മറ്റു രാഷ്ട്രങ്ങൾ ബലൂചിസ്ഥാനിലെ പ്രശ്നങ്ങളിൽ ഇടപെട്ടിട്ടില്ല. വിദേശത്തു നിന്ന് ഒഴുക്കുന്ന പണം ഉപയോഗിച്ച് പാകിസ്ഥാൻ ഭീകരതയെ വളർത്തുന്നു. ബലൂചിസ്ഥാനിലെ പ്രശ്നം മനുഷ്യത്വ രഹിതമല്ലെന്നും പകരം സ്വാതന്ത്ര്യത്തിന്‍റെ പ്രശ്നമാണെന്നും” ഖദ്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button