International

പാക് സൈനികമേധാവി രാഷ്ട്രീയത്തിലേക്ക്! നിയമം മാറ്റികുറിക്കും

ഇസ്ലാമാബാദ്: വിരമിച്ചാല്‍ രണ്ട് വര്‍ഷം കഴിയാതെ സൈനിക മേധാവികള്‍ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍, പാകിസ്ഥാനില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ സൈനികമേധാവി ജനറല്‍ റഹീല്‍ ഷരീഫ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നാണ്.

ഇതു സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ പാകിസ്ഥാനില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. ഈ മാസം 29ന് ജനറല്‍ റഹീല്‍ ഷരീഫ് വിരമിക്കാനിരിക്കെയാണ് 2018ലെ പൊതുതിരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. റാവല്‍പിണ്ടി, കറാച്ചി, ലഹോര്‍, ക്വേറ്റ, പെഷാവര്‍, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

നിലവിലുള്ള നിയമം റഹീല്‍ ഷരീഫിനുവേണ്ടി ഭേദഗതി ചെയ്യണമെന്ന ആവശ്യവും പോസ്റ്ററിലുണ്ട്. റഹീല്‍ രാഷ്ട്രീയത്തിലേക്ക് കടന്നാല്‍ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് കണക്കു കൂട്ടല്‍. പട്ടാളവും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം വലിയൊരളവുവരെ പരിഹരിക്കാന്‍ കഴിയുമെന്നും പറയുന്നു.

റഹീല്‍ ഷരീഫിനോടുള്ള വിശ്വാസ്യത ഇതാദ്യമല്ല. റഹീല്‍ ഷരീഫ് വിരമിക്കല്‍ പ്രഖ്യാപിച്ച അവസരത്തില്‍ കാലാവധി നീട്ടിയെടുക്കണമെന്ന ആവശ്യവുമായി പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button