NewsIndia

അപരിചിതരായ വ്യക്തികളുടെ പണം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കരുത്; കേന്ദ്ര ധനമന്ത്രാലയം

 

ന്യൂഡല്‍ഹി:സത്യസന്ധരായ ആരുംതന്നെ ഭയപ്പെടേണ്ടതില്ലെന്നും രണ്ടരലക്ഷം രൂപവരെയുള്ള നിക്ഷേപം നികുതി പരിധിയില്‍ വരില്ലെന്നും ഇത്രയും തുക നിക്ഷേപിച്ചതിന്റെ പേരില്‍ അന്വേഷണമോ മറ്റു പ്രശ്നങ്ങളോ ഉണ്ടാവില്ലെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നുംഅധ്വാനിച്ച്‌ നേടിയ പണം സുരക്ഷിതമായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം, അപരിചിതരായ വ്യക്തികളുടെ പണം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കര്‍ഷകര്‍ നികുതി അടയ്ക്കേണ്ടതില്ല. ചെറുകിട കച്ചവടക്കാര്‍, വീട്ടമ്മമാര്‍, കൈ തൊഴില്‍ക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കും യാതൊരുവിധ ആശങ്കയും കൂടാതെ പണം നിക്ഷേപിക്കാമെന്നും മന്ത്രാലയം അറിയിച്ചു.പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാമെന്നും അക്കൗണ്ടുകളില്‍ നിക്ഷേപിക്കാമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു.

ബാങ്കുകളിലെങ്ങും പണമിടപാടുകള്‍ നടത്താനായി എത്തുന്നവരുടെ വന്‍തിരക്കാണ്. എടിഎം കൗണ്ടറുകളിലും പണം പിന്‍വലിക്കാന്‍ എത്തുന്നവരുടെ നീണ്ട ക്യൂവാണ്. അതിനിടെ, ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button