Kerala

മിന്നലാക്രമണം: രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ കേരളം പട്ടിണിയിലാകുമെന്ന് കോടിയേരി

തിരുവനന്തപുരം: നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടിച്ചു. ഭക്ഷണ സാധനങ്ങള്‍ പോലും വാങ്ങാന്‍ കൈയ്യില്‍ പൈസ ഇല്ലാത്ത അവസ്ഥ. എടിഎമ്മില്‍ രാവിലെ തൊട്ട് മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നു. ഇങ്ങനെ രണ്ടു ദിവസം കൂടി തുടര്‍ന്നാല്‍ നാട്ടില്‍ പട്ടിണിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചു കൊണ്ടാണ് കോടിയേരിയുടെ പ്രസ്താവന. ജനങ്ങള്‍ക്ക് നേരെയുള്ള മിന്നലാക്രമണമാണ് നോട്ട് നിരോധനമെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ബിജെപി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നും ഇതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും നടത്തണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇഷ്ടക്കാര്‍ക്ക് വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കിയതിനു ശേഷമാണ് നോട്ടുകള്‍ അസാധുവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും കോടിയേരി ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button