India

പ്രധാനമന്ത്രി ഗോവയില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിന്റെ പൂര്‍ണരൂപം

മലയാള പരിഭാഷ : നിത്യ ശിവരാജന്‍

ഏഴുപത് വർഷമായുള്ള രോഗം.
ചെറിയ ഡോസ് മരുന്ന് നൽകിയാണ് ഞാൻ തുടങ്ങിയത്.
പിന്നീടതിന്റെ ഡോസ് കൂട്ടിക്കൊണ്ടു വന്നു.
സുപ്രീം കോടതി വിരമിച്ച ജഡ്ജിനെ വെച്ച് എസ് ഐ ടി വരെ നിയമിച്ചു.
നിവൃത്തികേടു കൊണ്ട് കള്ളപ്പണം സൂക്ഷിച്ചവർക്ക് പിഴയോടു കൂടി പണം നിയമാനുസൃതമാക്കാൻ അവസരം നൽകി.

67000 കോടി രൂപ ഈ കാലയളവിൽ ആളുകൾ പിഴയോടെ നിയമാനുസൃതമാക്കി.
2 വർഷത്തിനിടെ 1.25 ലക്ഷം കോടി രൂപ റെയിഡ് അടക്കമുള്ള നടപടികളിലൂടെ വേറെയും ലഭിച്ചു.
അമേരിക്ക അടക്കം വിദേശ രാജ്യങ്ങളെ വിവരങ്ങൾ ധരിപ്പിച്ച് വ്യക്തി വിവരം കൈമാറാനുള്ള കരാർ ഉണ്ടാക്കി.

എന്നിട്ടും ചിലർ പാഠം പഠിച്ചില്ല.
അവർക്കെതിരെയാണ് ഈ നടപടി.
അവർ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ട.
നിങ്ങളുടെ കൈയിലുള്ള കോടികൾ വെറും കടലാസ് മാത്രമാണിപ്പോൾ.
ഇത് പൂർണ വിരാമമല്ല എന്ന് മനസിലാക്കുക.
വേറെയും ആശയങ്ങളുണ്ട്,
പിന്നാലെ വരും.

ഒരു ലക്ഷം ചെറുപ്പക്കാരെ പുതിയതായി നിയമിച്ച് കള്ളപ്പണം കണ്ടെടുക്കാൻ മാത്രം നിയോഗിക്കാനെനിക്കറിയാം. രാജ്യത്തെ പാവപ്പെട്ടവർക്ക്, അധ്വാനിക്കുന്നവർക്ക്, 65 കോടിയോളം യുവാക്കൾക്ക്, സത്യസന്ധർക്ക് വേണ്ടിയാണീ നടപടികൾ.
സത്യസന്ധരായ ജനത എന്റെയൊപ്പം ഉണ്ടാവും എന്നുറപ്പാണ്.
ക്യൂവിൽ ബുദ്ധിമുട്ടുമ്പോഴും, അച്ചടക്കം പാലിക്കുന്ന, ഇത് രാജ്യത്തിന്റെ നൻമക്കെന്ന് പറയുന്ന ജനങ്ങൾക്ക് എന്റെ സല്യൂട്ട്. അഹോരാത്രം പണിയെടുക്കുന്ന ബാങ്ക് ജീവനക്കാർക്ക്, വീണ്ടും അധ്വാനിക്കാൻ സ്വയം സന്നദ്ധത പ്രകടിപ്പിച്ചെത്തിയ വിരമിച്ച ഉദ്യോഗസ്ഥർക്ക് എന്റെ അഭിനന്ദനങ്ങൾ…

കള്ളപ്പണവും, അഴിമതിയും ഇല്ലാതാക്കാനാണ് 2014ൽ നിങ്ങളെനിക്ക് വോട്ട് ചെയ്തത്.
ഞാനതിന് പരിശ്രമിക്കണ്ടേ?
വഴിയിൽ ബുദ്ധിമുട്ടുകളുണ്ടാവുമെന്ന് എല്ലാവർക്കുമറിയാം.
50 ദിവസം എനിക്ക് തരൂ എന്റെ സഹോദരീ സഹോദരൻമാരേ..
ഡിസംബർ 30 വരെ സമയം തരൂ.
ഈ പ്രശ്നം പരിഹരിക്കപ്പെടണം.
എന്റെ ഭാഗത്തുനിന്ന് തെറ്റുകളും കുറവുകളും ഉണ്ടായാൽ അതിനു ശേഷം നിങ്ങൾ പറയുന്ന ഏത് പ്രതിക്കൂട്ടിലും നിന്ന് എന്തു ശിക്ഷയും ഏറ്റുവാങ്ങാൻ തയാറാണ്.
എനിക്കറിയാം ആരെയെല്ലാമാണ് പിണക്കിയിരിക്കുന്നതെന്ന്.
ഏതൊക്കെ ശക്തികളുമായാണ് പോരാട്ടമെന്ന് വ്യക്തമായറിയാം.
ചിലപ്പോൾ എന്നെ ജീവനോടെ വെച്ചേക്കില്ല.
നശിപ്പിച്ചു കളഞ്ഞേക്കാം.
കാരണം എഴുപതു കൊല്ലത്തിലധികമായുള്ള കൊള്ളക്കാണ് ഇപ്പോള്‍ തടസം വരുന്നത്..
പക്ഷേ ഭയമില്ല..
കൈകൾ കൂപ്പി ഞാൻ അപേക്ഷിക്കുന്നു,
50 ദിവസം എനിക്ക് പിന്തുണ തരൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button