NewsInternational

യേശുവിനെ സംസ്ക്കരിച്ചത് ജറുസലേമില്‍ അല്ല ; സംശയാസ്പദമായ നിഗമനത്തിൽ ഗവേഷകർ

ജറുസലേം: യേശുവിനെ സംസ്കരിച്ചത് ജറുസലേമില്‍ അല്ലെന്ന് ശവകുടീരം പരിശോധിച്ച ഗവേഷകർ.നൂറ്റാണ്ടുകളായുള്ള വിശ്വാസം യേശുവിനെ അടക്കം ചെയ്ത് ജറുസലേമിലാണെന്നാണ്. അവിടുത്തെ പുണ്യകേന്ദ്രത്തിലുള്ള ശവക്കല്ലറ അടുത്തിടെ ഗവേഷകര്‍ തുറന്നുപരിശോധിക്കുകയുണ്ടായി.ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.ഏതന്‍സിലെ നാഷണല്‍ ടെക്നിക്കല്‍ സര്‍വകലാശാലയില്‍നിന്നുള്ള ഗവേഷകര്‍ക്ക് യേശുവിനെ ജറുസലേമിലാണ് അടക്കം ചെയ്തത് എന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ കിട്ടിയില്ലെന്നാണ്  റിപ്പോർട്ട് .

യേശുവിന്റെ കല്ലറയ്ക്ക് മുകളില്‍വച്ച സ്ലാബ് എന്ന് കരുതപ്പെടുന്ന എഡിക്യൂള്‍ ഇവിടെയുണ്ട്. കുരിശില്‍നിന്നിറക്കിയ യേശുവിനെ ഇവിടെ തുണിയിലും ഔഷധലേപനങ്ങളിലും പൊതിഞ്ഞ് അടക്കം ചെയ്തുവെന്നാണ് വിശ്വാസം. യേശു ക്രൂശിലേറ്റപ്പെട്ടുവെന്ന് കരുതുന്ന സ്ഥലം ഇതിന് നൂറോളം വാര മാത്രം അകലെയാണ്.എന്നാല്‍, യേശുവിന്റെ ജീവിതം ഈ കല്ലറയില്‍ അവസാനിച്ചുവെന്ന് കരുതാത്ത ഒട്ടേറെ ചരിത്രകാരന്മാരുണ്ട്. കുരിശില്‍ യേശു മരിച്ചില്ലെന്നും അദ്ദേഹം ഒട്ടേറെ നാടുകള്‍ താണ്ടി കാശ്മീരിലെത്തിയെന്നും അവിടെ ഏറെവര്‍ഷം ജീവിച്ചുവെന്നും കരുതുന്നവരും ഉണ്ട്. കാശ്മീരിലെ അഹമ്മദീയ വിഭാഗക്കാര്‍ ഇത്തരം വിശ്വാസങ്ങളിൽപ്പെടുന്നവരാണ്.യേശു അവരിലൊരാളായി ജീവിച്ചുമരിച്ചുവെന്ന് ഈ കരുതുന്നത്.

യേശുവിന്റെ അവസാന നാളുകള്‍ ഇംഗ്ലണ്ടിലായിരുന്നുവെന്ന് വിശ്വസിക്കുന്നവരും കുറവല്ല.ഇംഗ്ലണ്ടിലെത്തിയ യേശു സോമര്‍സെറ്റിലെ പ്രിഡ്ഡിയില്‍ താമസമുറപ്പിച്ചുവെന്നും ഗ്ലാസ്റ്റണ്‍ബറിയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തതെന്നുമാണ് ഇക്കൂട്ടരുടെ വിശ്വാസം.ഇത്തരത്തിലുള്ള പല അഭിപ്രായങ്ങളും വിശ്വാസങ്ങളും നിലനിൽക്കുമ്പോഴും യേശുക്രിസ്തുവിന്റെ ജീവിതം സംബന്ധിച്ച രഹസ്യം ഇനിയും ചുരുളഴിയാത്ത സത്യമായി നിലനിൽക്കുമ്പോഴും സത്യം പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് ലോകം.

shortlink

Related Articles

Post Your Comments

Related Articles


Back to top button