NewsTechnology

ചൈനയെ ആശങ്കയിലാക്കി ഇന്ത്യയുടെ പുതിയ നീക്കം: അന്തര്‍വാഹിനി കരുത്തില്‍ ഇന്ത്യയ്ക്ക് ഭീഷണിയാകുന്ന ചൈനയ്ക്ക് ഒരു മുന്നറിയിപ്പ്

ന്യൂഡൽഹി: ചൈനയ്ക്ക് ഭീഷണി ഉയർത്തി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകാൻ ഇന്ത്യയുടെ പി-8 ഐ വിമാനങ്ങള്‍. ആണവ അന്തര്‍വാഹിനിയെപ്പോലും നിമിഷങ്ങൾക്കകം തകര്‍ക്കുന്ന ബോയിംഗിന്റെ പി-8 ഐ വിമാനങ്ങള്‍ കൂടുതല്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ചൈനക്ക് ഭീഷണിയാകുമെന്ന് ഉറപ്പാണ്. എന്നാൽ അന്തര്‍വാഹിനികളുടെ എണ്ണത്തില്‍ ഇന്ത്യയെ കടത്തിവെട്ടുന്ന ചൈന പക്ഷേ ഇക്കാര്യത്തില്‍ ആശങ്കയിലാണെന്നാണ് സൂചന.

നിലവില്‍ 8 പി 8 ഐ വിമാനങ്ങൾ കൂടാതെ പുതിയവ കൂടി വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.പുതുതായി ഓര്‍ഡര്‍ ചെയ്ത നാല് വിമാനങ്ങള്‍ 2020 ഓടെ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും.അമേരിക്കന്‍ നാവികസേനയുടെ കരുത്തായ അന്തര്‍വാഹിനി കൊലയാളി പി-8 എ പോസിഡോണിന്റെ മറ്റൊരു രൂപമാണിത്. മണിക്കൂറില്‍ 789 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന വിമാനത്തിന്റെ നീളം 39.47 മീറ്ററാണ്. അത്യധികം പ്രഹര ശേഷിയുള്ള ഹാര്‍പൂണ്‍ ബ്‌ളോക്ക് 2 മിസൈലുകള്‍, എം കെ-54 ടോര്‍പിഡോകള്‍, റോക്കറ്റുകള്‍ എന്നിവ പി 8 ഐയുടെ പ്രത്യേകതകളാണ്. ഇന്ത്യന്‍ തീരത്തേക്കണയുന്ന ശത്രുവിനെ കണ്ടെത്താനും ആവശ്യമെങ്കില്‍ അവയെ ഇല്ലാതാക്കാനും പി-8 ഐക്ക് കഴിയും. അന്തര്‍വാഹിനി കരുത്തില്‍ ഇന്ത്യയെ പിന്നിലാക്കാന്‍ ശ്രമിക്കുന്ന ചൈനയ്ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് പി-8 എ.മറ്റ് അന്തര്‍വാഹിനികളെ കണ്ടെത്താന്‍ സജ്ജമായ ളിൽ നിന്നും റഡാറുകസെന്‍സറുകളിൽ നിന്നും രക്ഷപ്പെടാന്‍ എത് അന്തര്‍വാഹിനിയും ബുദ്ധിമുട്ടുമെന്നാണ് പ്രതിരോധരംഗത്തിന്റെ വിലയിരുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button