India

സഹകരണ മേഖലയിലെ ആളുകളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കും : അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി : സഹകരണ മേഖലയിലെ സത്യസന്ധരായ ആളുകളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ന് കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രി ഉറപ്പുനല്‍കിയത്. സഹകരണ ബാങ്കുകളിലെ നിക്ഷേപം സംബന്ധിച്ച് നേതാക്കള്‍ ജെയ്റ്റ്‌ലിയെ ആശങ്ക അറിയിച്ചു.

അതേസമയം കേന്ദ്രത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നടപടിയ്ക്ക് എതിരെയാണ് ബുധനാഴ്ച നിയമസഭ പ്രമേയം പാസാക്കിയത്. സഹകരണ മേഖലയെ സുതാര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button