NewsLife Style

മുടിവളരാൻ കർപ്പൂരതുളസി

എല്ലാവരുടെയും ആഗ്രഹമാണ് ആരോഗ്യമുളളതും ഭംഗിയുളളതുമായ മുടി. മുടി വളരാന്‍ ഇന്ന് ധാരാളം ചികില്‍സാ രീതികള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും ചിലവേറിയതും അലര്‍ജി ഉണ്ടാക്കുന്നതുമാണ്. പുരുഷന്‍മാരില്‍ ഉണ്ടാവുന്ന കഷണ്ടി ശാരീരകമായും മാനസികമായും ഗൗരവമേറിയ ഒരു അവസ്ഥയാണ്. മുടികൊഴിച്ചില്‍ തടയാനും മുടി സമൃദമായി വളരാനും പണ്ടുമുതലേ ധാരാളം ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ പലതും ശാസ്ത്രീയമായി തെളിയിച്ചിട്ടുമുണ്ട്.

കര്‍പ്പൂരതുളസി ധാരളം ഗുണങ്ങള്‍ അടങ്ങിയ ഒരു ഔഷധ സസ്യമാണ്. കര്‍പ്പൂര തുളസി ഇലകള്‍ ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് നല്ലതാണ്. കരളിലെ വിഷാംശം മാറ്റാന്‍ കര്‍പ്പൂരതുളസി നല്ലൊരു ഔഷധമാണ്. പണ്ടുമുതലേ വേദനസംഹാരിയായും കര്‍പ്പൂരതുളസി ഉപയോഗിക്കുന്നുണ്ട്. കര്‍പ്പൂരതുളസി എണ്ണയില്‍ അടങ്ങിയിട്ടുളള മെന്‍തോള്‍ ഫലവത്തായ ഒന്നാണ്. കര്‍പ്പൂരതുളസി എണ്ണ മുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും സഹായിക്കുന്നു.

1 മുട്ടയുടെ വെളള, അര വാഴപഴം, അര കപ്പ് ഐ.പി.എ ബീര്‍,1 ടേബിള്‍ സ്പൂണ്‍, കലര്‍പ്പില്ലാത്ത തേന്‍, 12 തുളളി കര്‍പ്പൂര തുളസി എസന്‍ഷ്യല്‍ ഓയില്‍ എന്നിവ ഉപയോഗിച്ച് മുടി വളരാനുള്ള മിശ്രിതം തയ്യാറാക്കാം. ഈ മിശിതം നിങ്ങളുടെ തലയില്‍ മുടി കൊഴിഞ്ഞ അല്ലെങ്കില്‍ കഷണ്ടിയുളള ഭാഗത്ത് പുരട്ടുക. പുരട്ടിയതിന് ശേഷം രണ്ട് മണിക്കൂര്‍ ഇത് വെക്കുക. ശേഷം സാധാരണ രീതിയില്‍ കഴുകികളയാവുന്നതാണ്. തലയില്‍ ചെറിയ പുകച്ചിലോ ചൂടോ അനുഭവപ്പെടുകയാണെങ്കില്‍ ഈ ഔഷധം നിങ്ങളുടെ തലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. ഈ ചികില്‍സ ആഴ്ചയില്‍ ഒരു ദിവസം ചെയ്യാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button