KeralaLatest NewsNewsLife StyleHealth & Fitness

മുടി കൊഴിച്ചിൽ നേരിടുകയാണോ? റോസ്‌മേരി ഇട്ട് തിളപ്പിച്ച വെള്ളം മാത്രം മതി, ഉടനടി പരിഹാരം

താരനെ അകറ്റാനും ഇത് സഹായകരമാണ്.

മുടി കൊഴിച്ചിൽ പലരും നേരിടുന്ന പ്രശ്നമാണ്. അതിനു വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു പരിഹാരമാണ് റോസ്‌മേരി വാട്ടർ. മിക്ക ആയൂർവേദ കടകളിലും റോസ് മേരി വാങ്ങാൻ കിട്ടും

രണ്ട് കപ്പ് വെള്ളത്തില്‍ റോസ്‌മേരി ഇട്ട് നന്നായി തിളപ്പിക്കുക. ശേഷം തീ കുറച്ചുവച്ച്‌ പതിനഞ്ച് മിനിട്ട് വയ്ക്കുക. ഇനി അടുപ്പില്‍ നിന്ന് മാറ്റാം. ചൂടാറിയ ശേഷം ഒരു സ്‌പ്രേ ബോട്ടിലിലാക്കാം.ശേഷം ഫ്രിഡ്ജിലേക്ക് മാറ്റാം. ഇരുപത് ദിവസത്തോളം ഇത് ഉപയോഗിക്കാം. തീർന്നുകഴിഞ്ഞാല്‍ വീണ്ടും ഇതേപോലെ തയ്യാറാക്കാം.

read also: 27 ലക്ഷം മുടക്കി, പ്രതിഫലം പോലും വാങ്ങിയില്ല എന്നിട്ടും അവസാനം വില്ലൻ: ‘വഴക്ക്’ വിവാദത്തില്‍ മറുപടിയുമായി ടൊവിനോ

ഈ വെള്ളം രാവിലെയും രാത്രിയും തലയോട്ടിയില്‍ പലയിടങ്ങളിലായി സ്‌പ്രേ ചെയ്ത് മസാജ് ചെയ്യുക. ദിവസങ്ങൾക്കുള്ളിൽ തന്നെ മുടി കൊഴിച്ചില്‍ മാറി, ബേബി ഹെയറുകള്‍ വന്നുതുടങ്ങും. താരനെ അകറ്റാനും ഇത് സഹായകരമാണ്.

എന്നാൽ, ഇതുപയോഗിച്ച്‌ രണ്ടാഴ്ചയ്‌ക്ക് ശേഷവും മുടികൊഴിച്ചിലിന് കുറവൊന്നുമില്ലെങ്കില്‍ ഒരു ഡോക്‌ടറെ സമീപിക്കേണ്ടതാണ്. തൈറോയ്‌ഡ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button