Latest NewsNewsLife Style

മുടി വളര്‍ച്ച കൂട്ടാൻ കറുവപ്പട്ട, ഉപയോഗിക്കേണ്ടത് ഇങ്ങനെ…

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പങ്കുവയ്ക്കാറുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. കാലാവസ്ഥാ മാറ്റങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വെള്ളത്തിന്‍റെ പ്രശ്നം, സ്ട്രെസ് തുടങ്ങി പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. അതുപോലെ തന്നെ ഈ ഘടകങ്ങളിലെല്ലാം വരുന്ന മാറ്റങ്ങള്‍ തന്നെയാണ് മുടി കൊഴിച്ചിലിലേക്കും നയിക്കുന്നത്.

മറ്റ് ഏത് ആരോഗ്യകാര്യത്തിലുമെന്ന പോലെ തന്നെ മുടിയുടെ കാര്യത്തിലേക്ക് വരുമ്പോഴും നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണ്. ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധപൂര്‍വം ഡയറ്റിലുള്‍പ്പെടുത്തുന്നത് മുടിയുടെ ആരോഗ്യത്തെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കും.

ഇത്തരത്തില്‍ നാം കഴിക്കേണ്ട ഒന്നാണ് സ്പൈസ് വര്‍ഗത്തില്‍ പെടുന്ന കറുവപ്പട്ട. പൊതുവെ സ്പൈസുകള്‍ക്കെല്ലാം തന്നെ പലവിധത്തിലുമുള്ള ആരോഗ്യഗുണങ്ങളുമുണ്ട്. കറുവപ്പട്ടയ്ക്കും അങ്ങനെ തന്നെ.ആന്‍റി-ഓക്സിഡന്‍റ്സ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിങ്ങനെ നമുക്ക് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും സ്രോതസാണ് കറുവപ്പട്ട.

ഇതിന് പുറമെ ചില വൈറല്‍ ബാധകളെയും അണുബാധകളെയുമെല്ലാം ചെറുക്കാനും കറുവപ്പട്ടയ്ക്ക് പ്രത്യേകം കഴിവുണ്ട്. വണ്ണം കുറയ്ക്കാൻ, പ്രമേഹം നിയന്ത്രിക്കാൻ, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാൻ എല്ലാം കറുവപ്പട്ട സഹായിക്കുന്നു.

എന്നാല്‍ എങ്ങനെയാണ് മുടിയുടെ ആരോഗ്യത്തിന് കറുവപ്പട്ട പ്രയോജനപ്പെടുന്നത്? മറ്റൊന്നുമല്ല മുകളില്‍ സൂചിപ്പിച്ചത് പോലെ ഇത്രമാത്രം വൈറ്റമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളുമടങ്ങിയതിനാല്‍ തന്നെയാണ് കറുവപ്പട്ട മുടിക്കും ഗുണകരമായി വരുന്നത്.

ദിവസത്തില്‍ 50- 100 മുടിനാരിഴകള്‍ അടര്‍ന്നുപോകുന്നത് ‘നോര്‍മല്‍’ ആണ്. എന്നാല്‍ ഇതിലും കൂടിവരുമ്പോഴാണ് ഇത് പ്രശ്നനാകുന്നത്. കറുവപ്പട്ടയിലുള്ള ‘സിനമാള്‍ഡിഹൈഡ്’ എന്ന സംയുക്തം തലയില്‍ രക്തയോട്ടം വര്‍ധിപ്പിക്കുകയും മുടി കൊഴിച്ചില്‍ കുറയ്ക്കുകയും ചെയ്യും.

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയൊരു പഠനം പ്രകാരം കറുവപ്പട്ടയില്‍ കാണപ്പെടുന്ന ‘പ്രോസയനിഡിൻ’ എന്ന സംയുക്തം മുടി വളര്‍ച്ച വര്‍ധിപ്പിക്കാൻ സഹായിക്കുന്ന. ഇതിന് പുറമെ കറുവപ്പട്ടയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും മുടി വളര്‍ച്ചയെ ഏറെ സ്വാധീനിക്കുന്നു.

ഫംഗസ്- വൈറസ് പോലുള്ള രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവുള്ളതിനാല്‍ തന്നെ താരൻ അകറ്റുന്നതിനും കറുവപ്പട്ട പ്രയോജനപ്രദമാണത്രേ.

കറുവപ്പട്ട ചായയിലോ വെള്ളത്തിലോ ചേര്‍ത്തോ അല്ലെങ്കില്‍ പൊടിച്ചുവച്ച് ഇത് ചായയിലോ വെള്ളത്തിലോ സ്മൂത്തികളിലോ എല്ലാം ചേര്‍ത്തോ കഴിക്കാവുന്നതാണ്. അതുപോലെ വിവിധ വിഭവങ്ങളിലും നാം കറുവപ്പട്ട ചേര്‍ക്കാറുണ്ട്. സലാഡുകളില്‍ കറുവപ്പട്ട പൊടിച്ചതും ചേര്‍ക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button