NewsTechnology

ഓൺലൈൻ സന്ദർശനം സുരക്ഷിതമാക്കൂ, നിങ്ങളുടെ വെബ്‌ഹിസ്റ്ററി ഡിലീറ്റ് ചെയ്യാൻ പുതിയ മാർഗം

നമ്മളിൽ പലരും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിക്കാണും. ഇതുവരെ പല ആവശ്യങ്ങള്‍ക്കായി പല വെബ്സൈറ്റുകളില്‍ സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടാവും. ഇങ്ങനെ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ നമ്മുടെ വ്യക്തി വിവരങ്ങൾ നൽകേണ്ടി വരും. എന്നാൽ ഈ നല്‍കിയ വിവരങ്ങള്‍ നിങ്ങള്‍ക്ക് പാരയാകില്ലെന്ന് ഉറപ്പിക്കാനുമാകില്ല. ഇത്തരം സൈറ്റുകളിലെ സൈന്‍ ഇന്‍ വിവരങ്ങള്‍ പൂര്‍ണമായി ഡിലീറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു വെബ്‌സൈറ്റ് നിലവില്‍വന്നു. ഡെസീറ്റ് ഡോട്ട് മീ (Deseat.me) എന്ന സ്വീഡിഷ് വെബ്‌സൈറ്റാണ് ഇതിന് സഹായിക്കുന്നത്. ഇതില്‍ പ്രവേശിക്കണമെങ്കില്‍ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യണമെന്നു മാത്രം.

സ്വീഡിഷ് പ്രോഗ്രാമര്‍മാരായ വില്ലി ഡാല്‍ബോയും ലിനസ് യുനെബാക്കും ചേര്‍ന്നാണ് ഈ വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തത്. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച്‌ ഡിസീറ്റില്‍ പ്രവേശിക്കുമ്പോള്‍, അതുപയോഗിച്ച്‌ അന്നോളം നടത്തിയിട്ടുള്ള സൈന്‍ ഇന്നുകളുടെ ലിസ്റ്റ് പ്രത്യക്ഷപ്പെടും. ഓരോന്നും സെലക്‌ട് ചെയ്തശേഷം ഡിലീറ്റ് ചെയ്ത് തുടങ്ങാം. ഡിലീറ്റ് ചെയ്യാന്‍ നിങ്ങള്‍ ആ സ്ഥാപനത്തിന്റെ സൈറ്റില്‍ ലോഗിന്‍ ചെയ്യണം. ഓര്‍മയില്ലെങ്കില്‍ ഫോര്‍ഗോട്ട് പാസ്വേഡ് കൊടുത്താല്‍ മതി.

ഗൂഗിളിന്റെ പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് ഓരോരുത്തരുടെയും ഡാറ്റ വീണ്ടെടുക്കുന്നത്. അതിന് നേര്‍ക്ക് ഡിലീറ്റ് ലിങ്കുകളും ഉണ്ടാകും. ഇതിലൂടെ ഓരോ സൈറ്റിലും പോയി നിങ്ങളുടെ വിവരങ്ങൾ പൂര്‍ണമായും ഡിലീറ്റ് ചെയ്യാം. ഫേസ്ബുക്ക്, യുട്യൂബ്, എവര്‍നോട്ട്, ഡ്രിബിള്‍ തുടങ്ങി സൈബര്‍ ലോകത്തെ നിങ്ങളുടെ വ്യക്തി വിവരങ്ങൾ ഇതിലൂടെ മായ്ക്കാനാവും. ഡിലീറ്റ് ചെയ്യേണ്ടവ നമുക്ക് തിരഞ്ഞെടുക്കാമെന്നതുകൊണ്ട് സുപ്രധാനമായ വിവരങ്ങളൊന്നും നഷ്ടപ്പെടുകയുമില്ല.

അതുപോലെ നിങ്ങളുടെ ലോഗിന്‍ വിവരങ്ങള്‍ ഡിസീറ്റിന് ആക്സസ് ചെയ്യാനാവില്ലെന്ന് ഇതിന്റെ പ്രോഗ്രാമര്‍മാര്‍ ഉറപ്പുപറയുന്നു. നിങ്ങള്‍ ഇന്നുവരെ ലോഗിന്‍ ചെയ്തിട്ടുള്ള സൈറ്റുകളുടെ വിലാസം മാത്രമാണ് ഇതിലൂടെ ലഭിക്കുക. അതില്‍നിന്ന് ഡിലീറ്റ് ചെയ്യാനുള്ള നേരിട്ടുള്ള ലിങ്കുകളും. ഈ ലീങ്കുകളിലൂടെ പോയി നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നും വെബ്‌സൈറ്റ് ഉടമകള്‍ ഉറപ്പുപറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button