KeralaNews

കോൺഗ്രസിന്റേത് കള്ളപ്പണക്കാർക്ക് ഒത്താശ ചെയ്‌തുള്ള പരിചയം: കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് ചെന്നിത്തല അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.കള്ളപ്പണക്കാർക്ക് ഒത്താശ ചെയ്‌തുള്ള പരിചയമാണ് കോൺഗ്രസിന്. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങൾ അവർക്ക് മനസിലാകില്ല എന്നും കുമ്മനം വ്യക്തമാക്കി.

കൂടാതെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതോടെ സാധാരണക്കാർ നോട്ട് പിൻവലിക്കലിനെ പിന്തുണയ്ക്കുന്നതായി തെളിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെയും ബിജെപിയെയും സംശയത്തോടെ നിരീക്ഷിക്കുന്നവർക്കുള്ള മറുപടിയാണിതെന്നും കുമ്മനം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button