NewsLife Style

നെറ്റിയിലെ ചുളിവുകൾ പറയും നിങ്ങളുടെ ആയുസ്

നമ്മുടെ മുഖം നോക്കി മുഖലക്ഷണം പറയാറുണ്ട്.എന്നാൽ നെറ്റി നോക്കി നമ്മൾ എത്രകാലം ജിവിച്ചിരിയ്ക്കുമെന്ന് പറയാന്‍ സാധിക്കും.നെറ്റിയില്‍ ചുളിവുകള്‍ ഉള്ളവരും ഇല്ലാത്തവരുമുണ്ട്. നെറ്റിയിലെ ചുളിവുകള്‍ നോക്കി ആയുസിന്റെ നീളം പറയാമെന്നാണ് ജ്യോതിഷം പറയുന്നത്. നെറ്റിയില്‍ കുറഞ്ഞത്‌ രണ്ട്‌ ഇരുണ്ട വരകളെങ്കിലും കാണപ്പെടുന്നവക്ക്‌ 60-65 വര്‍ഷം ആയുസ്സുണ്ടാവും. ആളുകളുടെ സമ്പന്നമായ വ്യക്തിത്വത്തെയാണ്‌ ഇത്തരം വരകള്‍ സൂചിപ്പിക്കുന്നത്‌. ഐശ്വര്യവും പ്രശസ്‌തിയും ഇവര്‍ക്ക്‌ ഉണ്ടാകും.നെറ്റിയില്‍ തെളിഞ്ഞ്‌ കാണാവുന്ന മൂന്ന്‌ വരകള്‍ ഉണ്ടെങ്കില്‍ 75 വര്‍ഷത്തിന്‌ മുകളില്‍ ജീവിച്ചിരിക്കുമെന്നാണ്‌ വിശ്വാസം. സന്തോഷകരമായ ജീവിതമായിരിക്കും ഇവരുടേത്‌.താഴ്‌ന്ന നെറ്റിയുള്ള ഒരു വ്യക്തിയ്‌ക്ക്‌ നേര്‍ത്തതെങ്കിലും നാല്‌ വരകള്‍ വരെ ഉണ്ടെങ്കില്‍ 75 വയസ്സ്‌ വരെ ആയുസ്സുണ്ടാകും. ഏതാനം തടസ്സങ്ങള്‍ മാത്രമുള്ള അഞ്ച്‌ വരകള്‍ വരെ നെറ്റിയില്‍ കാണപ്പെടുന്ന വ്യക്തികള്‍ക്ക്‌ നൂറ്‌ വര്‍ഷത്തെ ആരോഗ്യകരമായ ജീവിതം ഉണ്ടാകുമെന്നാണ്‌ കരുതപ്പെടുന്നത്‌.ഉയര്‍ന്ന നെറ്റിയാണെങ്കിലും താഴ്‌ന്ന നെറ്റി ആണെങ്കിലും നിരവധി തടസ്സങ്ങളോട്‌ കൂടിയ അഞ്ചോളം വരകള്‍ കാണപ്പെടുന്നത്‌ ശുഭകരമല്ല. ഇത്തരം ആളുകള്‍ക്ക്‌ ആയുസ് കുറവായിരിക്കും.ചിലരുടെ നെറ്റിയില്‍ വരകളൊന്നും കാണപ്പെടാറില്ല. 45-50 വയസ്സുവരെ ഇവര്‍ക്ക്‌ ആയുസ്സ്‌ ഉണ്ടാകു എന്നതിന്റെ സൂചനയാണിത്‌. കൂടാതെ ജീവതത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടേണ്ടി വരും.ഏതെങ്കിലും ബിന്ദുവില്‍ കുറഞ്ഞത്‌ രണ്ട്‌ വരകളെങ്കിലും കൂട്ടി മുട്ടുന്നവര്‍ക്ക്‌ 60 വയസ്സുവരെ ആയുസ്സ്‌ പറയപ്പെടുന്നുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button