News

എന്തിനാണ് ഈ മാവോയിസ്റ്റുകള്‍ ഇല്ലാത്ത കാടുകളില്‍ ഒളിച്ചു നടക്കുന്നത്? അജിതയുടെ മകൾ ചോദിക്കുന്നു .

എഴുപതുകളിൽ തീവ്രകമ്യൂണിസ്റ്റുകളുടെ മുന്നണി നേതാവായിരുന്നു അജിത എന്ന നക്സലൈറ്റ് അജിത, കുന്നിക്കൽ നാരായണൻ അടക്കമുള്ള ഇടതു രാഷ്ട്രീയ പ്രവർത്തകരുടെ സ്വാഭാവിക തുടർച്ചയായിരുന്നു അജിതയുടെ രാഷ്ട്രീയ ജീവിതം . എന്നാൽ ഒരു ജനകീയ ജനാതിപത്യ സമൂഹത്തിൽ കാല്പനിക വിപ്ലവ സങ്കൽപ്പങ്ങൾക്ക് നിലനിൽപ്പില്ല എന്ന തിരിച്ചറിവിൽ തീവ്ര നിലപാടുകൾ ഉപേക്ഷിക്കുകയും , അന്വേഷി പോലുള്ള ജനാതിപത്യ സംഘടനാ സംവിധാനങ്ങളുപയോഗിച്ചുകൊണ്ട് സമൂഹത്തിൽ ഇടപെടാനായിരുന്നു അജിതയുടെ പിന്നീടുള്ള തീരുമാനം. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ , മാവോയിസ്റ്റുകൾക്ക് രാഷ്ട്രീയമായ നിലനിൽപ്പ് ഒരു ജനാതിപത്യ സമൂഹത്തിൽ അപ്രാപ്യമാണെന്ന് നിരീക്ഷിക്കുകയാണ് എഴുത്തുകാരിയും അജിതയുടെ മകളുമായ ഗാർഗി ഹരിതകം .

എന്തിനാണ് ഈ മാവോയിസ്റ്റുകള്‍ ഇല്ലാത്ത കാടുകളില്‍ ഒളിച്ചു നടക്കുന്നത്? കേരളത്തിലെ ഒരു പ്രശസ്ത മാവോയിസ്റ്റ് കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളാണു ഞാന്‍. കമ്മ്യൂണിസ്റ്റ് വിപളവകാരികളായ മുത്തച്ഛനും മുത്തശ്ശിയും നിരാശരായിരുന്ന കാലത്ത് മാവോ നടത്തുന്ന വിപ്ലവത്തെക്കുറിച്ച് തല്‍സമയം റേഡിയോയില്‍ കേള്‍ക്കുകയും അത് ഇവിടെ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. കൗമാരക്കാരിയായിരുന്ന അമ്മ കാല്‍പ്പനികമായ ആവേശത്താല്‍ കാട്ടിലേക്കു പോയി. ഇന്നോര്‍ത്തു നോക്കിയാല്‍ പരിശീലനമോ സന്നാഹങ്ങളോ ഇല്ലാതെ, എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അറിയാതെയുള്ള പോക്കിന് ഒരു ന്യായവും ഇല്ല. കമ്മ്യൂണിസ്റ്റ് വിപളവം നടന്ന ക്യൂബയിലോ ചൈനയിലോ വിപളവകാരികള്‍ ഭരണകൂടവുമായി ഏറ്റുമുട്ടിയാല്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുമോ എന്നെങ്കിലും ചിന്തിച്ചു കാണണം. മരിക്കുന്നതിനു മുന്‍പിലെ കാലങ്ങളില്‍ ‘ഗാന്ധിയും മറ്റും നടത്തിയ ജനകീയ വിപളവം തന്നെയായിരുന്നു ശരി’ എന്നു മുത്തശ്ശി കുറ്റബോധപ്പെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തെറ്റാണ് പറ്റിയത് എന്നു പറയാന്‍ അവര്‍ മടിച്ചില്ല.
തെറ്റു പറ്റാന്‍ ആളുകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവകാശമുണ്ട് എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ ഒരേ തെറ്റ് എത്ര തവണ പറ്റും? വിപ്‌ളവം നടത്തി മാവോ ഉണ്ടാക്കിയ ഏകാധിപത്യം ലോകം കണ്ടു. ഇപ്പോള്‍ സായുധസമരം ചെയ്യുന്ന കേരളത്തിലെ മാവോവാദികള്‍ക്ക് ആരുടെ ഏകാധിപത്യമാണ് ഇവിടെ കൊണ്ടു വരേണ്ടത്, ഈ 70% പേര്‍ വോട്ടു ചെയ്യുന്ന ജനാധിപത്യത്തില്‍? ആദിവാസികള്‍ പറയുന്നു, ഞങ്ങളെ വെറുതേ വിടൂ എന്ന്. ഇന്ത്യയിലെ വിപുലമായ, പരിശീലനം നേടിയ പോലീസ്/പട്ടാള സംവിധാനത്തോട് ഏറ്റുമുട്ടാന്‍ ഇവരെത്ര പേര്‍ കാട്ടില്‍ ഉണ്ട്, അഞ്ചോ, പത്തോ? ഗാർഗി ചോദിക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button