KeralaNews

നിരക്കിളവുകളുമായി ജെറ്റ് എയർവേയ്‌സ്

കൊച്ചി: ആഭ്യന്തര, രാജ്യാന്തര യാത്രകള്‍ക്കുള്ള പ്രത്യേക നിരക്കുകളുമായി ജെറ്റ് എയര്‍വേയ്സ്. ആഭ്യന്തര യാത്രാ നിരക്കുകള്‍ 899 രൂപയിലും രാജ്യാന്തര നിരക്കുകള്‍ 10,693 രൂപയിലുമാണ് ആരംഭിക്കുന്നത്. നേരിട്ടുള്ള യാത്രകള്‍ക്കു മാത്രമേ ഓഫർ നിരക്കുകൾ ലഭ്യമാകൂ. അതേസമയം അധിക ചാര്‍ജ് നല്‍കി യാത്രക്കാര്‍ക്ക് യാത്രകളില്‍ മാറ്റം വരുത്താവുന്നതാണ്.

ആഭ്യന്തരവിഭാഗത്തിൽ ചെന്നൈ-കോയമ്പത്തൂര്‍യാത്രയ്ക്ക് 899 രൂപയും , ഡല്‍ഹി-ഉദയ്പൂര്‍-1542, ഹൈദരാബാദ്-പുണെ-1880, കൊല്‍ക്കത്ത-ഗുവാഹത്തി-1494, മുംബൈ-ഭൂജ്-2934 എന്നിങ്ങനെയാണ് നിരക്കുകൾ. രാജ്യാന്തര വിഭാഗത്തിൽ മുംബൈ-ദുബായ്-11999, ഡല്‍ഹി-സിംഗപ്പൂര്‍-21722, ഹൈദരാബാദ്-പാരിസ്-35702 എന്നിങ്ങനെയാണ് ഓഫർ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button