Latest NewsNewsIndia

ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍

 

മുംബൈ: 538 കോടി രൂപയുടെ കാനറ ബാങ്ക് തട്ടിപ്പ് കേസില്‍ ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Read Also: പുതിയ ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ യെല്ലോ അലർട്ട്

ചോദ്യം ചെയ്യലിനായി ഗോയലിനെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ (എസ്എഫ്‌ഐഒ) എത്തിയ ഗോയലിനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാനായി കൊണ്ടുപോവുകയായിരുന്നു. നേരത്തെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ രണ്ട് സമന്‍സുകള്‍ അദ്ദേഹം കൈപ്പറ്റിയിരുന്നില്ല.

ഈ വര്‍ഷം മെയില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് കേസ്. മെയ് അഞ്ചിന് ഗോയലിന്റെ വസതിയും ഓഫീസും ഉള്‍പ്പെടെ മുംബൈയിലെ ഏഴ് സ്ഥലങ്ങളില്‍ സിബിഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, മോശം പെരുമാറ്റം എന്നിവ നടത്തിയതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് രേഖാമൂലം ലഭിച്ച പരാതിയിലാണ് നടപടിയെന്ന് സിബിഐ എഫ്ഐആറില്‍ പറയുന്നു.

കാനറ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി സന്തോഷ് നല്‍കിയ പരാതിയില്‍ അനിതാ നരേഷ് ഗോയല്‍, ഗൗരംഗ് ആനന്ദ ഷെട്ടി, അജ്ഞാതരായ ചില പൊതുപ്രവര്‍ത്തകര്‍ എന്നിവരെ കുറിച്ച് പരാമര്‍ശിക്കുകയും ബാങ്കിന് 538.62 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

ഏകദേശം 25 വര്‍ഷത്തോളം നീണ്ട സേവനങ്ങള്‍ക്ക് ഒടുവില്‍ 2019 ഏപ്രിലില്‍ ജെറ്റ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതില്‍ എയര്‍ലൈന്‍ പരാജയപ്പെടുകയും കനത്ത നഷ്ടം നേരിടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button