Technology

ലെനോവോയുടെ മോട്ടോ എം പുറത്തിറങ്ങി

ലെനോവോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് മോട്ടോ എം ഇന്ത്യൻ വിപണിയിൽ എത്തി. 3ജിബി റാം, 32 ജിബി വേരിയന്റിന്റെ വില 15,999 രൂപയും 4ജിബി റാം, 64 ജിബി വേരിയന്റിന്റെ വില 17,999 രൂപയുമാണ്. രണ്ടു ഹാൻഡ്സെറ്റുകളും ഫ്ലിപ്കാർട്ട് വഴിയാണ് വിൽക്കുന്നത്.

മെറ്റാലിക് ബോഡി, ആന്റിന ബാന്‍ഡ് ഫീച്ചർ എന്നിവ മോട്ടോ എമ്മിന്റെ പ്രത്യേകതയാണ്. ഈ ഹാൻഡ്സെറ്റിൽ വലത് ഭാഗത്തായാണ് ശബ്ദ നിയന്ത്രണ, പവര്‍ ബട്ടണുകൾ ചേർത്തിരിക്കുന്നത്. നാവിഗേഷന്‍ ബട്ടണുകൾ സ്‌ക്രീനിൽ തന്നെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 5.5 ഇഞ്ച് ഡിസ്‌പ്ലേ, 2.2 GHz ലുള്ള മീഡിയാ ടെക്ക് ഹീലിയോ P15 ഒക്ടാ കോര്‍ പ്രോസസർ, 4 ജിബി റാം, 32 ജിബി സ്‌റ്റോറേജ്, 16 മെഗാപിക്‌സല്‍ റിയർ ക്യാമറ ,എ‍ട്ടു മെ​ഗാപിക്സൽ സെൽഫിക്യാമറ, 3050 mAh ബാറ്ററി എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

അതേസമയം സിറ്റിബാങ്ക് കാർഡ് ഉപയോഗിച്ചു വാങ്ങുന്നവർക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. 2000 രൂപയുടെ എക്സേഞ്ച് ഓഫറും ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button