Devotional

വെങ്കിടേശ്വര സ്വാമിയെ ദര്‍ശിച്ചാല്‍ ധനവും ഐശ്വര്യവും..

തിരുപ്പതിയിലെ തിരുമല വെങ്കിടേശ്വര സ്വാമി എന്ന വെങ്കിടാചലപതി ജനങ്ങളെ പാപങ്ങളില്‍ നിന്നും ഐഹിക ദു:ഖങ്ങളില്‍ നിന്നും കരകയറ്റുന്നവനാണ്. വെന്‍ + കട + ഈശ്വര = പാപ + മോചക + ദൈവം എന്നാണ് അര്‍ത്ഥം. ഭൗതിക ലോകത്തിലെ മായികതയില്‍ വീണുപോയ ആളുകളെ മോചിപ്പിക്കാന്‍ ആണ് വിഷ്ണുഭഗവാന്‍ വെങ്കിടാചലപതിയായി നിലകൊള്ളുന്നത്.

കലിയുഗത്തില്‍ ആളുകള്‍ സ്വന്തം നിലയും നിലപാടും എല്ലാം മറന്ന് ഐഹിക സുഖത്തിന്റെ ഭ്രമതയില്‍ മുങ്ങി നില്‍ക്കുമ്പോള്‍ അവരെ കരകയറ്റാനായി വിഷ്ണു വെങ്കിടേശ്വരനായി അവതരിച്ചിരിക്കുകയാണ്.

ആദിശങ്കരന്‍ തിരുപ്പതിയില്‍ എത്തി വെങ്കിടാചലപതിയുടെ പത്മപാദത്തില്‍ ശ്രീചക്ര സമര്‍പ്പിക്കുകയും ഭജഗോവിന്ദം എന്ന കീര്‍ത്തനം ആലപിക്കുകയും ചെയ്തു. വെങ്കിടാചലപതിയെ കവിഞ്ഞ ഒരു ദേവത മുമ്പോ പിമ്പോ ഇല്ലെന്നാണ് വിശ്വാസം. തിരുവേങ്കിടം എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടം കുന്നുകളിലാണ് വെങ്കിടാചലപതിയായ ബാലാജിയുടെ നില്‍പ്പ്. ലോകത്തിലെ ഏറ്റെവും ധനസമ്പത്തുള്ള ദൈവവും വെങ്കിടാചലപതി തന്നെ.

മാല്‍, തിരുമാല്‍, മണിവണ്ണന്‍, ബാലാജി, ശ്രീനിവാസ, വെങ്കിടേശ്വര, വെങ്കിടനാഥ, തിരുവേങ്കിടം ഉദയന്‍, തിരുവെങ്കിടത്താന്‍ തുടങ്ങി ഒട്ടേറെ പേരുകളില്‍ വെങ്കിടാചലപതി അറിയപ്പെടുന്നു.
തിരുപ്പതി എന്ന വാക്കിനര്‍ത്ഥം ശ്രീയുടെ, ലക്ഷ്മിയുടെ പതി = വിഷ്ണു എന്നാണ്. തിരുമലൈ എന്നാല്‍ ശ്രീയുടെ മല, ഐശ്വര്യത്തിന്റെ മല എന്നാണര്‍ത്ഥം.

shortlink

Related Articles

Post Your Comments

Related Articles


Back to top button