Kerala

മത്സ്യങ്ങളിലെ രാസവസ്തു പ്രയോഗം തടയാന്‍ പുതിയ മാര്‍ഗം

തിരുവനന്തപുരം: മത്സ്യങ്ങളില്‍ അമിതമായ അളവില്‍ ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് വ്യാപകമായതോടെ തടയാനുള്ള മാര്‍ഗവുമായി ആരോഗ്യ വകുപ്പ് രംഗത്ത്. മത്സ്യം കൂടുതല്‍ സമയം കേടുകൂടാതിരിക്കാനായിട്ടാണ് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇത് തടയാനുള്ള പുതിയ പദ്ധതിയാണ് ആരോഗ്യ വകുപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

സാഗര്‍റാണി എന്ന പദ്ധതിയാണ് കൊണ്ടുവന്നിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് ജില്ലകളിലെ മത്സ്യബന്ധന വിതരണ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തും. മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് കെമിക്കല്‍ മൈക്രോബയോളജി പരിശോധനകള്‍ നടത്തും. രണ്ടാം ഘട്ടത്തില്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കും ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിലെ പ്രശ്‌നങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തും.

റസിഡന്റ്‌സ് അസോസിയേഷന്‍, കുടുംബശ്രീ എന്നിവയുടെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ബോധവല്‍ക്കരണം നടത്തുമെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button