NewsIndiaInternational

പാക്കിസ്ഥാന്‍ നൂറുകണക്കിന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കും

ഇസ്ളാമബാദ്: പാക്കിസ്ഥാന്‍ 439 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയക്കും.  സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ പാക് നാവിക സേന പിടികൂടിയത്. രണ്ട് സംഘമായാണ് ഇവര്‍ നാട്ടിലെത്തുന്നത്. വിവിധ പാക് ജയിലുകളിലായിരുന്നവരെയാണ് വിട്ടയക്കുന്നത്. ആദ്യ സംഘം ക്രിസ്തുമസിന് നാട്ടിലെത്തും. ആദ്യ സംഘത്തില്‍ 220 പേരാണുള്ളത്. രണ്ടാം സംഘത്തില്‍ 219 പേരാണുള്ളത്. ഇവര്‍ അഞ്ചാം തീയതി ഇന്ത്യയിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button